മലപ്പുറത്തെ 42കാരന്‍ സൗദിയില്‍ ഹൃദയാഘാതംമൂലം മരിച്ചു

മലപ്പുറത്തെ 42കാരന്‍ സൗദിയില്‍ ഹൃദയാഘാതംമൂലം മരിച്ചു

തിരൂര്‍: ചമ്രവട്ടം സ്വദേശി പരേതനായ തോട്ടുങ്ങപ്പറമ്പില്‍ അസീസിന്റെ മകന്‍ മുഹമ്മദ് അനീസ് (42) ജിദ്ദയില്‍ വെച്ച് ഹൃദയാഘാത മൂലം നിര്യാതനായി. എഴ് മാസത്തോളമായി അറം കോ കമ്പനിയില്‍ ഇലക്ട്രിഷ്യന്‍ ജോലി ചെയ്തു വരികയായിരുന്നു. മാതാവ് പരേതയായ തായുമ്മ ഹജജുമ്മ. എടക്കുളം സ്വദേശിയായ തെക്കെ പുറത്ത് റസീനയാണ് ഭാര്യ. സഹോദരങ്ങള്‍: കുഞ്ഞിമരക്കാര്‍, അലി, അബൂബക്കര്‍ , ഷാഫി (ജിദ്ദ), ഷംസുദ്ദീന്‍, ആമിന, മൈമൂന, ഫാത്തിമ, സഫിയ ,ആയിശ

Sharing is caring!