കസ്റ്റംസിനെ വെട്ടിച്ച് മലദ്വാരത്തില്ഒളിപ്പിച്ചുകടത്തിയ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പോലീസ് പിടിയില്‍
മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് മലാശയത്തില്‍ ഒളിപ്പിച്ചു കടത്തിയ 992 ഗ്രാം സ്വര്‍ണ്ണവുമായി യുവാവിനെ കരിപ്പൂര്‍ വിമാനത്തവളത്തില്‍വെച്ച് പോലീസ് പിടികൂടി. ജിദ്ദയില്‍ നിന്നും കരിപ്പൂരില്‍ വന്നിറങ്ങിയ മലപ്പുറം കുഴിമണ്ണ സ്വദേശിയില്‍ മുസ്തഫയില്‍ (41)നിന്നാണ് കരിപ്പൂര്‍ പോലീസ് സ്വര്‍ണ്ണം പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇന്നു രാവിലെ 11.15നു ് ജിദ്ദയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തില്‍ വന്നിറങ്ങി കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ മുസ്്തഫയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്റെ കയ്യില്‍ സ്വര്‍ണ്ണമുള്ള കാര്യം മുസ്സതഫ മ്മതിച്ചിരുന്നില്ല.
തുടര്‍ന്ന് മുസ്തഫയുടെ കൈവശമുണ്ടായിരുന്ന ലഗ്ഗേജും ഇയാളുടെ ശരീരവും വിശദമായ പരിശോധനക്ക് വിധേയമാക്കിയെങ്കിലും സ്വര്‍ണ്ണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
പിന്നീട് മുസ്തഫയെ കൊണ്ടോട്ടിയിലുള്ള മേഴ്സി ആശുപത്രിയില്‍ എത്തിച്ച് മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശാനുസരണം എക്സറേ എടുത്ത് പരിശോധിച്ചതിലാണ് വയറിനകത്ത് സ്വര്‍ണ്ണമടങ്ങിയ നാല് കാപ്സ്യൂളുകള്‍ ഉണ്ടെന്ന കാര്യം വ്യക്തമായത്. ഇയാളില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണ്ണം 992 ഗ്രാം തൂക്കമുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കരിപൂര്‍ എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന 57-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിതെന്ന് പോലീസ് പറഞ്ഞു.
RECENT NEWS
മഞ്ഞപ്പിത്തം ബാധിച്ച് വണ്ടൂരിലെ വിദ്യാർഥി മരിച്ചു
വണ്ടൂർ: മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥി മരിച്ചു. നടുവത്ത് ചെമ്മരം ശാന്തിഗ്രാമം പുതിയത്ത് മുസ്തഫയുടെ മകൻ നിയാസ് (23) ആണ് മരിച്ചത്. ബംഗളൂരുവിൽ വിദ്യാർഥിയായ നിയാസ് പനിയും മഞ്ഞപ്പിത്തവും ബാധിച്ച് ചികിത്സയിലായിരുന്നു. രോഗം കൂടിയതിനെ തുടർന്ന് രണ്ട് [...]