വളാഞ്ചേരിയില്‍ 30ഓളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന കിണറ്റിലെ മോട്ടോര്‍ പമ്പ് സെറ്റുകള്‍ മോഷണം നടത്തിയ മൂവര്‍ സംഘം പിടിയില്‍

വളാഞ്ചേരിയില്‍ 30ഓളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന കിണറ്റിലെ മോട്ടോര്‍ പമ്പ് സെറ്റുകള്‍ മോഷണം നടത്തിയ മൂവര്‍ സംഘം പിടിയില്‍

മലപ്പുറം: വളാഞ്ചേരി എടയൂര്‍ അത്തിപ്പറ്റ കോളനിയിലെ 30 ഓളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന കിണറ്റിലെ മോട്ടോര്‍ പമ്പ് സെറ്റുകള്‍ മോഷണം നടത്തിയ മൂന്നംഗ സംഘത്തെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അത്തിപ്പറ്റ സ്വദേശികളായ തലവണ്ണക്കാട്ടില്‍ സജീഷ്, തെക്കന്‍ഞ്ചേരി ജംഷാദ്, പുതുവീട്ടില്‍ ജാഫര്‍ എന്നിവരാണ് പിടിയിലായത്. അത്തിപ്പറ്റ സ്വദേശിയായ നിസാറിന്റെ വീട്ടുകിണറ്റിലെ വെള്ളമാണ് സമീപവാസികളായ കുടുംബങ്ങള്‍ കുടിവെള്ളക്ഷാമത്തെ തുടര്‍ന്ന് ആശ്രയിച്ചിരുന്നത്. ഈ കിണറ്റിലെ അഞ്ച് മോട്ടോര്‍ സെറ്റുകളാണ് ഇവര്‍ കടത്തിക്കൊണ്ടുപോയത്. കോളനിക്കാരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂവരും പിടിയിലാകുന്നത്.
സിഐ കെ.ജെ ജിനേഷിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ ഉണ്ണികൃഷ്ണന്‍, അസീസ്, എഎസ്ഐ ബിജു, സിപിഒ ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

 

 

Sharing is caring!