മലപ്പുറം കാരാടിനു സമീപം തെരുവ് നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ മറിഞ്ഞ് 21കാരന്‍ മരിച്ചു

മലപ്പുറം കാരാടിനു സമീപം തെരുവ് നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ മറിഞ്ഞ് 21കാരന്‍ മരിച്ചു

മലപ്പുറം: തെരുവ് നായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ മറിഞ്ഞ് 21കാരന്‍ മരിച്ചു. മലപ്പുറം കാരാടിനു സമീപം
സ്ഥാനാര്‍ഥിപടിയില്‍ വച്ചാണ് അപകടമുണ്ടായത്. ഗുഡ്സ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു വീടിന്റെ മതിലില്‍ ഇടിച്ചു മറഞ്ഞാണ്് ഐക്കരപ്പടി സ്വദേശിയായ യുവാവ് മരിച്ചത്.
ഐക്കരപ്പടിക്കു സമീപം കൈതക്കുണ്ട് കൊളക്കാട്ടില്‍ ശ്രീനിലയത്തില്‍ തറമ്മല്‍തൊടി മുരളിയുടെ മകന്‍ സൗരവ് (അപ്പു- 21 ) ആണ് മരിച്ചത്. ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷക്കു കുറുകെ തെരുവുനായ ചാടിയതാണ് വാഹനം നിയന്ത്രണം വിട്ടു മതിലില്‍ ഇടിക്കാന്‍ ഇടയാക്കിയതെന്നു പറയുന്നു. ഇന്നു പുലര്‍ച്ചെ കാരാടിനു സമീപം സ്ഥാനാര്‍ഥിപടിയില്‍ വച്ചാണ് അപകടമുണ്ടായത്. പന്തല്‍, സ്റ്റേജ് ഡക്കറേഷന്‍ ജോലി ഏറ്റെടുത്തു നടത്തുന്ന സൗരവ് സഹ ജോലിക്കാരനായ രാഹുലിനെ കാരാട്ടുള്ള താമസസ്ഥലത്തു കൊണ്ടുവിടാന്‍ പോകുമ്പോഴായിരുന്നു അപകടം. തലയ്ക്കു ഗുരുതര പരിക്കേറ്റ സൗരവിനെ നാട്ടുകാര്‍ കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന രാഹുലിനു പരിക്കേറ്റിട്ടുണ്ട്. അമ്മ: ഗീത (എസ്ബിഐ കൊണ്ടോട്ടി ബ്രാഞ്ച് ജീവനക്കാരി). സഹോദരന്‍: മിഥുന്‍ ലാല്‍.

 

 

Sharing is caring!