തിരൂരില്‍ സ്വകാര്യ ആശുപത്രി ജീവനക്കാരന് ട്രെയിന്‍ ഇടിച്ച് മരിച്ചു

മലപ്പുറം: രാത്രി ഡ്യൂട്ടിക്ക് പോകുന്നതിനിടെ റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ തിരൂരില്‍ സ്വകാര്യ ആശുപത്രി ജീവനക്കാരന് ട്രയിന്‍ ഇടിച്ച് മരിച്ചു. തിരൂര്‍ നഴ്സിംഗ് ഹോമിലെ ജീവനക്കാരനായ തിരൂര്‍ കുറുക്കന് കുന്ന് സ്വദേശി കുന്നത്ത് പറമ്പില്‍ രാജീവ് (41) ആണ് മരണപ്പെട്ടത്. ഇന്നു വൈകിട്ടോടെ റെയില്‍വേ സ്റ്റേഷന് സമീപത്താണ് സംഭവം. രാത്രി ഡ്യൂട്ടിക്ക് പോകുന്നതിനിടെ റെയില്‍ പാളം ക്രോസ് ചെയ്യുമ്പേള്‍ ട്രയിന്‍ തട്ടി അപകടം സംഭവിക്കുകയായിരുന്നു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ . അച്ഛന് : പരേതനായ നാരായണന് ( ജമാലിയ പ്രസ്) . അമ്മ : പരേതയായ നാരായണി. ഭാര്യ. സിന്ധു . മക്കള്‍ : ത്യഷ. സഞ്ചയ് കൃഷ്ണ . സഹോദരങ്ങള്‍: രാജേഷ്, ഗീത. ബീന. രാജീവ്
RECENT NEWS

കരിപ്പൂരില്‍ 35 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട, മൂന്ന് സ്ത്രീകള്‍ പിടിയില്‍
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 35 കോടിയിലധികം വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എയര്‍ കസ്റ്റംസ് 34 കിലോഗ്രാം ഹൈബ്രിഡ് [...]