മമ്പാട് ടാണയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 65 പേര്‍ക്ക് പരിക്ക്

നിലമ്പൂര്‍: മമ്പാട് ടാണയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 65 ഓളം പേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ 5 പേരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കും, ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ഇന്ന് വൈകിട്ട് 5.50ഓടെയാണ് അപകടം. കോഴിക്കോട് നിന്ന് വഴിക്കടവിലേക്ക് പോവുകയായിരുന്ന ക്ലാസിക് ബസും, മുണ്ടേരിയില്‍ നിന്ന് മഞ്ചേരിയിലേക്ക് പോവുകയായിര്ുന്ന കോബ്ര ബസുമാണ് കൂട്ടിയിടിച്ചത്. രണ്ട് ബസുകളും അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടം നടന്നയുടന്‍ നാട്ടുകാര്‍ പരിക്കേറ്റവരെ കിട്ടിയ വാഹങ്ങളിലായി നിലമ്പൂര്‍ ജിലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
RECENT NEWS

വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് എ പി അനില്‍കുമാര്‍
മലപ്പുറം: വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് കെപിസിസി നിയുക്ത വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എംഎല്‍എ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാര്‍ഥിയെ [...]