മുസ്ലിംലീഗ്‌ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ് അയച്ച സംഭവത്തില്‍ കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നു

മുസ്ലിംലീഗ്‌ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ് അയച്ച സംഭവത്തില്‍ കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നു

മലപ്പുറം: മുസ്ലിംലീഗ്‌ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ് അയച്ച സംഭവത്തില്‍ കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നു. മുസ്ലിംലീഗിന്റെ പ്രവര്‍ത്തനം ഇന്ത്യന്‍ ജനതയുടെ മുന്നില്‍ തുറന്ന പുസ്തകം ആണെന്നും മതേതര പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് അഭിമാനത്തോടെ കേസിനെ നേരിടുമെന്നും മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്്‌ലിംലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ് അയച്ച സംഭവത്തെ സംബന്ധിച്ച് മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. കേസ് മുസ്്‌ലിംലീഗിനെതിരെയാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാല്‍ അങ്ങിനെയല്ല. പൊതുവായി വന്ന ഒരു കേസാണ്. ഏഴു പതിറ്റാണ്ടിലേറെ കാലം അന്തസ്സോടെ രാജ്യത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിന്റെ അഭിമാനത്തോടെ തന്നെ ഈ വെല്ലുവിളിയെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഈ വിഷയം ഭീഷണിയായി കാണുന്നില്ല. മുഴുവന്‍ വിവരങ്ങളും ശേഖരിച്ച ശേഷം ഭരണഘടനാപരമായും നിയമപരമായും നേരിടും. രാജ്യത്ത് സൗഹൃദവും മതേതരത്വവും നിലനിര്‍ത്താന്‍ വേണ്ടി പ്രയത്നിച്ച പാര്‍ട്ടിയാണ് മുസ്്‌ലിംലീഗ്. ഇത് ഇന്ത്യന്‍ ജനത അനുഭവിച്ച യാഥാര്‍ത്ഥ്യമാണ്. മതസൗഹാര്‍ദത്തിന് ഒരുപാട് സംഭാവനകള്‍ നല്‍കിയ പാര്‍ട്ടിയാണ് മുസ്്‌ലിംലീഗ്. മുസ്്‌ലിംലീഗിന്റെ മതേതര നിലപാടുകള്‍ തെളിയിക്കാനുള്ള അവസരമായിട്ടാണ് ഇതിനെ കാണുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തെരുവുനായ ആക്രമണം കേരളത്തില്‍ വലിയ ഭീഷണിയായിട്ടുണ്ട്. ഒരു കുട്ടിയുള്‍പ്പെടെ ഇരുപതിലേറെ പേരാണ് ഇക്കാലയളവില്‍ മരിച്ചു വീണത്. സര്‍ക്കാര്‍ വിഷയം ഗൗരവത്തോടെ കാണുന്നില്ല. സര്‍ക്കാര്‍ പ്രാഥമിക ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ തന്നെ പരാജയപ്പെട്ടു. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലെ പാളിച്ചയാണിത്. മനുഷ്യജീവന് ഭീഷണി ഉണ്ടെങ്കില്‍ സര്‍ക്കാര്‍ അടിയന്തരമായി പരിഹാരം കാണണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേര്‍ത്തു.

Sharing is caring!