മലപ്പുറം ജില്ലയില്‍ പുതിയ അസിസ്റ്റന്റ് കലക്ടറായി കെ.മീര ചുമതലയേറ്റു

മലപ്പുറം ജില്ലയില്‍ പുതിയ അസിസ്റ്റന്റ് കലക്ടറായി കെ.മീര ചുമതലയേറ്റു

മലപ്പുറം: മലപ്പുറം ജില്ലയില്‍ പുതിയ അസിസ്റ്റന്റ് കലക്ടറായി കെ.മീര ചുമതലയേറ്റു. തൃശൂര്‍ തിരൂര്‍ കോലാഴി സ്വദേശി കെ.രംദാസിന്റെയും കെ.രാധികയുടെയും മകളാണ്. 2020ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് സ്വന്തമാക്കിയ മീര തൃശൂര്‍ എഞ്ചിനീയറിങ് കോളജില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദം നേടിയതിന് ശേഷം ബംഗളൂരുവില്‍ ജോലി ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് സിവില്‍ സര്‍വീസിന് തയ്യാറെടുത്തത്. മാതാപിതാക്കള്‍ക്കൊപ്പം സിവില്‍ സ്റ്റേഷനില്‍ എത്തിയ അസിസ്റ്റന്റ് കലക്ടര്‍ മീരയെ എ.ഡി.എം എന്‍.എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍മാരായ അന്‍വര്‍ സാദത്ത്, എം.സി റെജില്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ.അലി എന്നിവര്‍ സ്വീകരിച്ചു.

 

Sharing is caring!