മലപ്പുറം പൂളണ്ണയില് ബൈക്കിടിച്ച് പരിക്കേറ്റ ഗൃഹനാഥന് മരിച്ചു
മഞ്ചേരി : ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന് മരണപ്പെട്ടു. പൂളമണ്ണ തെച്ചിയോടന്‍ അബ്ദുല്‍ മജീദ് എന്ന കുഞ്ഞാപ്പു (58) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 25നായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ മജീദിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ മരണപ്പെടുകയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: ഷബ്ന, ഷഹാന, ഷിഫ്ന, നഹാന്. പെരിന്തല്‍മണ്ണ ഗവണ്മെന്റ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വൈകീട്ട് ആറുമണിയോടെ ഓടോമ്പറ്റ പഴയ ജുമാമസ്ജിദില്‍ ഖബറടക്കി.
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




