പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പുലര്‍ച്ചെ വീട്ടില്‍നിന്നു വിളിച്ചിറക്കി നാടുവിടാനുള്ള ശ്രമത്തിനിടെ കാര്‍ മറിഞ്ഞ് യുവാവ് പിടിയില്‍

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പുലര്‍ച്ചെ വീട്ടില്‍നിന്നു വിളിച്ചിറക്കി നാടുവിടാനുള്ള ശ്രമത്തിനിടെ കാര്‍ മറിഞ്ഞ് യുവാവ് പിടിയില്‍. കാക്കത്തടം സ്വദേശി എ.പി.അബ്ദുല്‍ ഹസീബിനെ (18) ആണ് പോക്‌സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുമായി പോകുമ്പോള്‍ പാത്തിക്കുഴി പാലത്തിനു സമീപം പട്രോളിങ്ങിനിറങ്ങിയ പൊലീസ് സംഘത്തിനു മുന്നില്‍പെടുകയായിരുന്നു. വേഗം കൂട്ടിയ കാര്‍ റോഡരികിലേക്കു മറിഞ്ഞു. പ്രതിയും പെണ്‍കുട്ടിയും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. എസ്‌ഐ എന്‍.ശ്രീജിത്തും സിപിഒ റഫീഖ് മഞ്ഞറോടനും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി റിമാന്‍ഡ് ചെയ്തു.
RECENT NEWS

വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് എ പി അനില്‍കുമാര്‍
മലപ്പുറം: വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് കെപിസിസി നിയുക്ത വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എംഎല്‍എ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാര്‍ഥിയെ [...]