തിരൂരില്‍ വിദേശ മദ്യം പിടിച്ചെടുത്തു
തിരൂര്‍: ഗോവയില്‍ നിന്നും അനധികമായി കടത്തികൊണ്ടുവരികയായിരുന്ന 8 ലിറ്റര്‍ വിദേശമദ്യം തിരൂരില്‍ തീവണ്ടിയില്‍ വെച്ച് പിടികൂടി.
തിരുവനന്തപുരത്തേക്ക് പോവുന്ന മംഗളാ എക്സ്പ്രസ് തിരൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോഴാണ് രഹസ്യ വിവരത്തെത്തുടര്‍ന്ന് ആര്.പി.എഫ് എക്സ് സൈസ് സംയുക്ത സംഘം പരി ശോധന നടത്തി മദ്യം പിടികൂടിയത്.
രണ്ടു ബാഗുകളിലായി 11 കുപ്പികളില്‍ ആളൊഴിഞ്ഞ കംപാര്ട്ട്മെന്റിലായാണ് ഒളിച്ചു വച്ചിരുന്നത്.
ഗോവന്‍ നിര്‍മ്മിത വിദേശമദ്യമാണിതെന്ന് ആര്.പി.എഫ് സംഘം പറഞ്ഞു.
ഓണക്കാലം ലക്ഷ്യമിട്ട് കേരളത്തിലേക്ക് വന്‍തോതില്‍ മദ്യം ഒഴുകുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ആര് പി എഫും എക്സൈസും റൈയ്ഡ് നടത്തുന്നത്.
ആര് പി എഫ് എസ് ഐ കെഎം സുനില്‍ കുമാര്‍,സ്ക്വാഡ് അംഗങ്ങളായ ബൈജു, മിഥുന്, എക്സ്സൈസ്പ്രിവന് റീവ് ഓഫീസര്‍മാരായ രവീന്ദ്രനാഥ്, പ്രസുല്ലചന്ദ്രന് ,ഐ ബി ഓഫീസ് ലത്തീഫ് , സി ഇ ഒ അലക്സ്, സി പി പ്രമോദ്, പ്രമോദ് വി പി എന്നിവര്‍ നേതൃത്വം നല്കി.
RECENT NEWS
മഞ്ഞപ്പിത്തം ബാധിച്ച് വണ്ടൂരിലെ വിദ്യാർഥി മരിച്ചു
വണ്ടൂർ: മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥി മരിച്ചു. നടുവത്ത് ചെമ്മരം ശാന്തിഗ്രാമം പുതിയത്ത് മുസ്തഫയുടെ മകൻ നിയാസ് (23) ആണ് മരിച്ചത്. ബംഗളൂരുവിൽ വിദ്യാർഥിയായ നിയാസ് പനിയും മഞ്ഞപ്പിത്തവും ബാധിച്ച് ചികിത്സയിലായിരുന്നു. രോഗം കൂടിയതിനെ തുടർന്ന് രണ്ട് [...]