മലപ്പുറം പറവണ്ണ ഭാഗങ്ങളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോവാൻ ശ്രമം

മലപ്പുറം പറവണ്ണ ഭാഗങ്ങളിൽ കുട്ടികളെ  തട്ടിക്കൊണ്ടുപോവാൻ ശ്രമം

തിരൂർ:പറവണ്ണയിലെ അരിക്കാഞ്ചിറ, ആലിൻചുവട് ഭാഗങ്ങളിൽ കുട്ടികളെ
തട്ടിക്കൊണ്ടുപോവാൻ ശ്രമം നടന്നതായി പരാതി. മദ്രസയിൽ നിന്നും സ്കൂളിൽ നിന്നും വരുന്ന രണ്ട് കുട്ടികളെയും വീട്ടിനടുത്ത കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ ഒരു കുട്ടിയെയുമാണ് കാറിൽ വന്നിറങ്ങി തട്ടി കൊണ്ട് പോവാൻ ശ്രമിച്ചത്. മിഠായിയും ബിസ്കറ്റുമൊക്കെ കാണിച്ചും
വീട്ടിൽ കൊണ്ടുചെന്നാക്കാമെന്ന് പറഞ്ഞുമൊക്കെയാണ് കുട്ടികളെ കാറിൽ കയറ്റാൻ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ഒരു ഹിന്ദി ഭാഷ സംസാരിക്കുന്നയാളെ സംശയാസ്പദ സാഹചര്യത്തിൽ കണ്ടുവെന്നും ഇയാളാണ് ഒരു കുട്ടിയെ ബിസ്കറ്റ് കാണിച്ച് കാറിലേക്ക് ക്ഷണിച്ചതെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാർ ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഞൊടിയിടയിൽ തടിയൂരുകയായിരുന്നു.
രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. നാട്ടുകാരും രക്ഷിതാക്കളും സ്കൂൾ പി.ടി എ കമ്മിറ്റിയും മദ്രസാ മാനേജ്മെന്റ് കമ്മിറ്റിയുമൊക്കെ ജാഗ്രത പുലർത്തുന്നുണ്ട്.

Sharing is caring!