പീഡനക്കേസില്‍ വ്യാജസിദ്ധന്റെ ജാമ്യാപേക്ഷ കോടതി തള്ളി

മഞ്ചേരി : പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന വ്യാജസിദ്ധന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. തൃശൂര്‍ ചാവക്കാട് വെങ്കിടങ്ങ് തൊയക്കാവ് ചുങ്കത്ത് പണിക്കവീട്ടില്‍ മുഹമ്മദ് (47)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി കെ ജി ആര്‍ബി തള്ളി. 2022 ജനുവരി ഒന്നിനും ഫെബ്രുവരി 24നും ഇടയിലുള്ള വിവിധ ദിവസങ്ങളിലാണ് കേസിന്നാസ്പദമായ സംഭവം. കുട്ടിയുടെ മാനസിക അസുഖമുള്ള മാതാവിനെ ചികിത്സിക്കാനായി മൊറയൂര്‍ എഴുത്തുപറമ്പിലുള്ള വീട്ടിലെത്തിയതായിരുന്നു പ്രതി. കുട്ടിക്ക് കൗണ്‍സിലിംഗ് ആവശ്യമാണെന്ന് പറഞ്ഞ് കിടപ്പുമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് കൊണ്ടോട്ടി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
RECENT NEWS

സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞിരുന്ന പെൺകുട്ടി മാല വാങ്ങി നൽകി മന്ത്രി; ഫേസ്ബുക്കിൽ അനുഭവം പങ്കിട്ട് പിതാവ്
തിരുവനന്തപുരം: സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞുതളർന്ന തന്റെ മകൾക്ക് മന്ത്രി അബ്ദുറഹ്മാൻ പുതിയ സ്വർണമാല വാങ്ങി നൽകിയെന്ന പിതാവിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. വിമൽ കുമാർ പിരപ്പൻകോട് എന്ന വ്യക്തിയാണ് ഫേസ്ബുക്കിൽ തന്റെ അനുഭവം വിവരിച്ചത്. [...]