താനൂര്‍ നടക്കാവില്‍ ബൈക്കില്‍ ഇന്സെലേറ്റര്ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു

താനൂര്‍ : താനൂര്‍ നടക്കാവില്‍ ബൈക്കില്‍ ഇന്സെലേറ്റര്ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മുക്കോലപരിയാപുരം മനക്കല് സോമന് ( 55 ) നാണ് ഗുരുതരമായ പരിക്കേറ്റത് , രാവിലെ സുമാര്‍ 5.20തോടെയാണ് സംഭവം, മുക്കോലയില്‍ നിന്നും തിരുന്നാവായയില്‍ ബലിതര്‍പ്പണത്തിന് പോകുകയായിരുന്ന ബൈക്ക് യാത്രക്കാരനെ തിരൂര്‍ ഭാഗത്ത് നിന്നും വേഗതയില്‍ എത്തിയ ഇന്സെലേറ്റര്ലോറി നടക്കാവ് വളവില്‍ വെച്ച്നിയന്ത്രണം തെറ്റി ബൈക്കില്‍ ഇടിച്ച് സമീപത്തെ വളപ്പിലേക്ക് ചരിയുകയായിരുന്നു , ഗുരുതരമായി പരിക്കേറ്റ സോമനെ മൂലക്കല് ജനതഹോസ്പ്പിറ്റലില് പ്രഥമ ശുശ്രുഷ നല്കി കോട്ടക്കല്‍ മിംസ് ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിച്ചു , അപകടം നടന്ന സ്ഥലത്ത് താനൂര്‍ പോലീസും കളരിപ്പടിയില്‍ നിന്നും ഫയര്‍ ഫോഴ്സും എത്തിയിരുന്നു.
അേേമരവാലിെേ മൃലമ
RECENT NEWS

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്; മലപ്പുറത്ത് 18 പേർ ചികിൽസയിൽ
മലപ്പുറം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര് ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176 പേരും എറണാകുളത്ത് 2 പേരും, കണ്ണൂരില്‍ ഒരാളുമാണ് [...]