തഹസില്‍ദാറെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി 15വര്‍ഷത്തിന് ശേഷം പിടിയില്‍

തഹസില്‍ദാറെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി 15വര്‍ഷത്തിന് ശേഷം പിടിയില്‍

മലപ്പുറം: അനധികൃത മണല്‍കടത്ത് തടയാന്‍ ചെന്ന ഏറനാട് തഹസില്‍ദാറെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി 15 വര്‍ഷങ്ങള്‍ക്ക് ശേഷം സ്പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയില്‍ .കോഴിക്കോട് പെരിങ്ങളം ഉണ്ണിക്കുളം പൂളോന്ന് കണ്ടി നൗഫല്‍ ആണ് പിടിയിലായത്. 2007 ല്‍ കീഴുപറമ്പ് പള്ളിക്കടവില്‍ അനധികൃത മണല്‍കടത്ത് നടക്കുന്നത് അറിഞ്ഞ് പരിശോധനക്കെത്തിയ തഹസില്‍ദാറെ പിക്കപ്പ് ലോറി ഇടിച്ച് വധിക്കാന്‍ ശ്രമിക്കുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസില്‍ പിടികിട്ടാപ്പുള്ളിയായി മുങ്ങി നടക്കുന്ന പ്രതിയാണ് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായത് .അഡ്രസ് മാറ്റി വിവിധ സ്ഥലത്ത് മാറി താമസിക്കുന്ന പ്രതിയെ കൊണ്ടോട്ടി ഡി വൈ എസ് പി കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്‌ക്വാഡിലെ അരീക്കോട് ഇന്‍സ്പെക്ടര്‍ അബ്ബാസലി, സി പി ഒ മാരായ റാഷിദ് കെ.ടി ,മുഹമ്മദ് അജ്നാസ് ,ബിജു എന്നിവര്‍ ചേര്‍ന്നാണ് ബാലുശേരി ഉണ്ണിക്കുളം ഭാഗത്ത് വെച്ച് പിടികൂടിയത് .അരീക്കോട് പോലീസ് സ്റ്റേഷനില്‍ എത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കും.കേസിലെ രണ്ടാം പ്രതിയാണ് നൗഫല്‍ .മൂന്ന് പേരാണ് കേസില്‍ പ്രതിയായി ഉണ്ടായിരുന്നത്.

Sharing is caring!