തിരൂരില്‍ ഇറച്ചിക്കടയില്‍ കൊലപാതക ശ്രമം പ്രതികള്‍ അറസ്റ്റില്‍

തിരൂരില്‍ ഇറച്ചിക്കടയില്‍ കൊലപാതക ശ്രമം പ്രതികള്‍ അറസ്റ്റില്‍

തിരൂര്‍: കോലുപ്പാലത്ത് ഇറച്ചിക്കടയില്‍ യുവാവിനെ സംഘം ചേര്‍ന്ന് അക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ തിരൂര്‍ പോലീസ് പിടികൂടി. വെങ്ങാലൂര്‍ സ്വദേശികളായ പുതുവീട്ടില്‍ മന്‍സൂര്‍(35), ഇല്ലിക്കല്‍ റാഷിദ് (29) എന്നിവരെയാണ് തിരൂര്‍ സി. ഐ ജിജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് പുലര്‍ച്ചെ ഇറച്ചി കടയില്‍ ജോലി ചെയ്യുകയായിരുന്ന ബി. പി അങ്ങാടി സ്വദേശിയായ യുവാവിനെ പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. കേസിലെ ഒരു പ്രതിയെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. എ.എസ്.ഐ പ്രതീഷ്‌കുമാര്‍, സി.പി.ഒ മാരായ അജിത്ത്, അരുണ്‍, ധനേഷ്‌കുമാര്‍, ദില്‍ജിത്ത് , ആദര്‍ശ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

 

 

Sharing is caring!