ഓണാഘോഷത്തിന് കഞ്ചാവിന്റെ ചെറിയ സ്പെഷ്യല്‍ പാക്കറ്റുകള്‍ നാലു കിലോ കഞ്ചാവുമായി യുവാവ് തിരൂര്‍ റെയില്‍ സ്റ്റേഷനില്‍ അറസ്റ്റില്‍
മലപ്പുറം: ഓണാഘോഷത്തിന് കഞ്ചാവിന്റെ ചെറിയ സ്പെഷ്യല്‍ പാക്കറ്റുകള്‍ വില്പന നടത്തുന്ന സംഘത്തിലെ യുവാവ് നാലു കിലോ കഞ്ചാവുമായി യ തിരൂര്‍ റെയില്‍ സ്റ്റേഷനില്‍ പിടിയില്‍. ഇന്നു രാവിലെ എട്ടുമണിയോടെയാണ് ചെന്നൈ മെയിലില്‍ തിരൂര്‍ സ്റ്റേഷനില്‍ ഇറങ്ങിയ കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശിയായ ജോഷി പ്രകാശ് (20) ആണ് ആര്.പി.എഫ്. എക്സൈസ് ഇന്റൈലിജന്സിന്റൈ പിടിയിലായത്. ഓണം സ്പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് മലപ്പുറം എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയും തിരൂര്‍ റേഞ്ചും ആര്.പി.എഫും സംയുക്തമായി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഓണാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിന് സാധ്യതയുണ്ടെന്ന് മലപ്പുറം എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഓണാഘോഷത്തോടനുബന്ധിച്ച് ചെറിയ പൊതികളാക്കി വില്‍പ്പന നടത്തുന്നതിനാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതാവാനാണ് സാധ്യത.എക്സൈസ് സി.ഐ ജിജുജോസ്,ആര്.പി.എഫ്. എസ്.ഐ.സുനില്‍കുമാര്‍,ഒ.പി ബാബു,സജി അഗസ്റ്റിന് എക്സൈസ് ഇന്റെലിജന്‍സ് പ്രിവന്റെീവ് ഓഫീസര്‍മാരായ ലതീഷ്,സുനില്‍കുമാര്‍,കണ്ണന്,അബിന്‍ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
RECENT NEWS
ഓണാഘോഷത്തിനിടെ കുഴഞ്ഞു വീണ യുവ കോളേജ് അധ്യാപകൻ മരിച്ചു
കൊച്ചി: കോളേജിലെ ഓണാഘോഷത്തിന് ഇടയില്‍ അദ്ധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തേവര എസ് എച്ച് കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും സ്റ്റാഫ് സെക്രട്ടറിയുമായ ജെയിംസ്. വി. ജോർജ് (38) ആണ് മരിച്ചത്. തൊടുപുഴ കല്ലൂർക്കാട് വെട്ടുപാറക്കല്‍ [...]