നാട്ടുവൈദ്യന്റെ കൊലപാതകം: മുഖ്യ പ്രതി ഷൈബിന്‍ അഷറഫിന് നിയമോപദേശം നല്‍കിയിരുന്നതായി റിട്ട: എസ്.ഐയുടെ മൊഴി.

നാട്ടുവൈദ്യന്റെ കൊലപാതകം: മുഖ്യ പ്രതി ഷൈബിന്‍ അഷറഫിന് നിയമോപദേശം നല്‍കിയിരുന്നതായി റിട്ട: എസ്.ഐയുടെ മൊഴി.

മലപ്പുറം: നിലമ്പൂരില്‍ പരമ്പര്യവൈദ്യനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ റിട്ട. എസ്.ഐ സുന്ദരന്‍ സുകുമാരനുമായി കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷറഫിന്റെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
വൈദ്യനായ ഷാബാ ഷെരിഫിനെ ക്രൂരമായി കൊലപ്പെടുത്തിയ നിലമ്പൂര്‍ മുക്കട്ടയിലെ വീട്ടിലെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ നിലമ്പൂര്‍ ഇന്‍സ്‌പെക്ടര്‍ പി.വിഷ്ണുവിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഷാബാ ഷെരീഫിനെ മുക്കട്ടയിലെ വീട്ടില്‍ തടവില്‍ പാര്‍പ്പിച്ച സമയത്ത് ഇവിടെ വീട്ടില്‍ വന്നിട്ടില്ലെന്നും, അതിന് മുന്‍പും ശേഷവും വീട്ടിലെത്തിയിട്ടുണ്ടെന്നും ഇയാള്‍ മൊഴി നല്‍കി. വെള്ളിയാഴ്ച വയനാട്ടിലെ പ്രതിയുടെ വീട്ടിലും, ഷൈബിന്‍ അഷറഫിന്റെ നിര്‍മാണം നടത്തിവന്നിരുന്ന ആഡംബര വീട്ടിലും, നിലവില്‍ പണി പൂര്‍ത്തികരിച്ച വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷറഫിന് താന്‍ നിയമോപദ്ദേശം നല്‍കിയിരുന്നതായും പ്രതി പൊലീസിനോട് പറഞ്ഞു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി ശനിയാഴ്ച ഇയാളെ കോടതിയില്‍ തിരിച്ച് ഏല്‍പിക്കും. ഷൈബിന്‍ അഷറഫ് അറസ്റ്റിലായ വിവരം അറിഞ്ഞ് മുങ്ങിയ സുന്ദരന്‍ സുകുമാരന്‍ ഈ മാസം 10 നാണ് ഇടുക്കി ജില്ലയിലെ മുട്ടം കോടതിയില്‍ കീഴടങ്ങിയത്.രണ്ട് ദിവസങ്ങളിലായി നടത്തിയ തെളിവെടുപ്പില്‍ കേസില്‍ നിര്‍ണ്ണായകമാകാവുന്ന തെളിവുകള്‍ ഇയാളില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്.

മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം അറിയാനായി പാരമ്പര്യവൈദ്യനെ തട്ടിക്കൊണ്ടുവന്ന് വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി പുഴയിലെറിഞ്ഞ കേസില്‍ 88-ാം ദിവസം കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി ഷൈബിന്റെ മുഖ്യ സഹായിയിരുന്ന റിട്ട: എസ് ഐ കോടതിയില്‍കീഴടങ്ങിയിരുന്നത്. മൂന്നുമാസമായി ഒളിവിലായിരുന്ന റിട്ട: എസ് ഐ സുന്ദരന്‍ സുകുമാരന്‍ ഇടുക്കി മുട്ടം കോടതിയിലാണ് കീഴടങ്ങിയത്. ഷൈബിന്റെ പ്രധാന സഹായിയി പ്രവര്‍ത്തിച്ചിരുന്ന സുന്ദരന്‍ സുകുമാരന്‍ സര്‍വ്വീസിലുള്ള സമയത്തു തന്നെ ഷൈബിനോടൊപ്പം വിദേശരാജ്യങ്ങള്‍ ഒരുമിച്ചു സന്ദര്‍ശിച്ചിരുന്നു. കേസില്‍ ഷൈബിന്‍ അറസ്റ്റിലായതോടെ സുന്ദരനോടും പോലീസ് ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും മൂങ്ങുകയായിരുന്നു. തുടര്‍ന്നു ഹൈക്കോടതിയില്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തള്ളി. ഇതിനിടെ വയനാട് കേനിച്ചറി ശിവഗംഗയിലെ ഇയാളുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തുകയും വീട്ടില്‍നിന്നും ലഭിച്ച ഇയാളുടെ പാസ്പോര്‍ട്ട് കണ്ടെടുക്കുകയും ചെയ്തു. സര്‍വ്വീസിലിരുന്ന കാലത്ത് ഷൈബിനോടൊപ്പം അബൂദാബിയിലേക്കു യാത്രചെയ്തതിന്റെ രേഖകളും ഈസമത്ത് കണ്ടെത്തിയിരുന്നു. ഇതിന് പുറമെ ഇയാളുടെ ഡയറിയില്‍നിന്നും നിര്‍ണായക വിവരങ്ങളും പോലീസിന് ലഭിച്ചു. സന്ദരന്റെ ജന്മനാടായ കൊല്ലത്തെ വീട്ടിലും പോലീസ് അന്വേഷണം നടത്തിയിരുന്നു.
കൊലക്കേസില്‍ മുഖ്യപ്രതിയായ ഷൈബിനുവേണ്ട നിയമസസഹായം നല്‍കിയത് മുഴുവന്‍ ഇയാളായിരുന്നുവെന്നും ഇരുവരും തമ്മില്‍ വലിയ സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നതായും നേരത്തെ പിടിയിലായ പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം പത്തായി. ഇനി രണ്ടുപേരെകൂടിയാണ് പിടികൂടാനുള്ളത്.

പാരമ്പര്യ വൈദ്യന്‍ ഷാബാഷരീഫിനെ മൈസൂരുവില്‍ നിന്ന് തട്ടികൊണ്ടു വന്ന് ഒന്നേകാല്‍ വര്‍ഷത്തോളം വീട്ട് തടങ്കലിലാക്കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി വെട്ടി നുറുക്കി ചാലിയാര്‍ പുഴയില്‍ തള്ളുകയായിരുന്നുവെന്നാണ് കേസ്. കൊല്ലപ്പെട്ട ഷാബാ ഷരീഫിന്റെ മൃതദേഹത്തിനായി ചാലിയാര്‍ പുഴയില്‍ നാവിക സേനയെ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി തിരച്ചില്‍ നടത്തിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. എന്നാല്‍ സാഹചര്യ തെളിവുകളും തൊണ്ടിമുതലുകളും ഉപയോഗപ്പെടുത്തി കൊലപാതകം തെളിയിക്കാനാവുമെന്നാണ് പോലീസ് പ്രതീക്ഷ. ഷൈബിന്റെ വീട്ടില്‍ നിന്നും മൃതദേഹം തള്ളിയ ചാലിയാര്‍ പുഴയുടെ എടവണ്ണ സീതീഹാജി പാലത്തിന് സമീപത്തുനിന്നും കണ്ടെടുത്ത ഫോറന്‍സിക് തെളിവുകളും നിര്‍ണായകമാവുമെന്നാണ് കണക്കുകൂട്ടല്‍.
മൃതദേഹം വെട്ടിനുറുക്കിയ ശുചിമുറിയുടെ പൈപ്പ്, നവീകരിച്ച ശുചിമുറിയില്‍ നിന്ന് നീക്കം ചെയ്ത ടൈല്‍, മണ്ണ്, സിമന്റ് എന്നിവയില്‍ നിന്നുമായി ലഭിച്ച രക്തക്കറ,ചാലിയാര്‍ പുഴയില്‍ തിരച്ചിലിനിടെ കണ്ടെത്തിയ എല്ല്, മൃതദേഹം കൊണ്ടുപോകാനുപയോഗിച്ച ഷൈബിന്റെ ഹോണ്ടാ സിറ്റി കാറില്‍ നിന്ന് ലഭിച്ച മുടി, മൃതദേഹം വെട്ടിനുറുക്കാനുപയോഗിച്ച പുളിമരപ്പലകയുടെ കുറ്റി എന്നിവയാണ് അന്വേഷണ സംഘത്തിന് കണ്ടെത്താനായ നിര്‍ണായക തെളിവുകള്‍. കൊല്ലപ്പെട്ട ഷാബാശരീഫിനെ പീഢിപ്പിക്കുന്ന ദൃശ്യങ്ങടങ്ങിയ പെന്‍ഡ്രൈവും പോലീസ് ഫോറന്‍സിക് സംഘത്തിന് കൈമാറുകയും പെന്‍ഡ്രൈവില്‍ നിന്ന് ഡിലീറ്റാക്കിയ ദൃശ്യങ്ങള്‍ തിരിച്ചെടുക്കാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു.തട്ടികൊണ്ടുവരാന്‍ ഉപയോഗിച്ച വാനും ഷാബാ ഷരീഫിന്റെ ഓഡി ക്യൂ 7കാറും തൊണ്ടുമതുലായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മൂലക്കുരുവിന് ഒറ്റമൂലിക ചികിത്സ നടത്തുന്ന മൈസൂരു സ്വദേശി ഷാബാ ഷരീഫിനെ 2019 ഓഗസ്റ്റിലാണ് തട്ടികൊണ്ടുവന്നത്.
മൂലക്കുരുവിനുള്ള ഒറ്റമൂലിയെ കുറിച്ച് മനസ്സിലാക്കി മരുന്നു വ്യാപാരം നടത്തി പണം സമ്പാദിക്കാന്‍ വേണ്ടിയാണ് മുഖ്യ പ്രതി ഷൈബിന്റെ നിര്‍ദേശ പ്രകാരം കൂട്ടുപ്രതികള്‍ ഷാബാഷരീഫിനെ തട്ടികൊണ്ടുവന്നത്. എന്നാല്‍ ഒറ്റമൂലിയെ കുറിച്ച് പറഞ്ഞുകൊടുക്കാന്‍ തയ്യാറാകാത്തതിനാല്‍ ഷൈബിന്റെ വീട്ടിലെ ഒന്നാം നിലയില്‍ പ്രത്യേകം മുറി തയ്യാറാക്കി ചങ്ങലയില്‍ ബന്ധിച്ച് പുറംലോകമാറിയാതെ പീഡിപ്പിക്കുകയും 2020 ഒക്ടോബറില്‍ കൊലപ്പെടുത്തുകയുമായിരുന്നു.മൃതദേഹം വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറിലാക്കി കാറില്‍ കയറ്റി ചാലിയാര്‍ പുഴയിലേക്ക് എറിഞ്ഞതായും അന്വേഷണത്തില്‍ കണ്ടെത്തി.

Sharing is caring!