അക്ഷരം ചൊല്ലി ഏഴു വയസ്സുകാരന്‍ കയറിയത് ലോക റെക്കോര്‍ഡിലേക്ക്

അക്ഷരം ചൊല്ലി ഏഴു വയസ്സുകാരന്‍ കയറിയത് ലോക റെക്കോര്‍ഡിലേക്ക്

മഞ്ചേരി : വ്യത്യസ്ഥമായ കഴിവിലൂടെ മഞ്ചേരി സ്വദേശിയായ ഏഴു വയസ്സുകാരന്‍ ചവിട്ടിക്കയറിയത് ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍. മഞ്ചേരി ജില്ലാ കോടതിയിലെ അഭിഭാഷകനായ അഡ്വ. കെ ശ്രീകാന്തിന്റെയും നസ്‌റത്ത് സീനിയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപികയായ ടി ചിത്രയുടെയും മകനായ ഋഷിനന്ദന്‍ എന്ന രണ്ടാം ക്ലാസുകാരനാണ് അപൂര്‍വ്വ നേട്ടത്തിനുടമ. രണ്ടാം ക്ലാസുകാരന്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ എ മുതല്‍ ഇസഡ് വരെ തെറ്റാതെ ചൊല്ലുന്നതില്‍ പ്രത്യേകിച്ച് കൗതുകമൊന്നുമില്ല. എന്നാല്‍ അതേപോലെ ഇസഡ് മുതല്‍ എ വരെ തിരികെ തെറ്റാതെ ചൊല്ലിയാലോ…? പക്ഷേ റെക്കോര്‍ഡിനര്‍ഹനാക്കിയ ഘടകം മറ്റൊന്നാണ്. ആരോഹണത്തിലും അവരോഹണത്തിലൂം കൂടി ഋതു നന്ദന്‍ അക്ഷരമാലയിലെ അക്ഷരങ്ങള്‍ തെറ്റാതെ ചൊല്ലിയത് കേവലം 7.96 സെക്കന്റു കൊണ്ടാണ്. ഈ അപൂര്‍വ്വ റെക്കോര്‍ഡിനുടമയാകുന്നതിന് പിന്തുണയും പ്രോത്സാഹനവും തന്ന മാതാപിതാക്കള്‍ക്കും നസ്‌റത്ത് സ്‌കൂളിലെ അധ്യാപകര്‍ക്കും നന്ദി പറയുകയാണ് ഈ കൊച്ചു പ്രതിഭ.

Sharing is caring!