താനൂരില്‍ ബേക്കറിയില്‍ മോഷണം പ്രതി 24 മണിക്കൂറിനകം പിടിയില്‍
താനൂര്‍ :താനാളൂര്‍ പകരയില് അധികാരത്തു അഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള അസ്ലം സ്റ്റോര്‍ ബേക്കറിയില്‍ നിന്നും കടയുടെ ഗ്രില്‍ തകര്‍ത്തു അകത്തു കയറി മോഷണം നടത്തിയ പ്രതിയെ താനൂര്‍ പോലീസ് 24 മണിക്കൂറിനുള്ളില്‍ പിടികൂടി , താനൂര്‍ ജ്യോതി കോളനിയില്‍ കുറ്റിക്കാട്ടില്‍ അഹമ്മദ് അസ്ലം (24) നെയാണ് താനൂര്‍ എസ് ഐ ആര്. ബി.കൃഷ്ണലാലും സംഘവും പിടികൂടി അറസ്റ്റ് ചെയ്തത്. കട ഉടമയുടെ പരാതിയെ തുടര്‍ന്ന് കേസടുത്ത് അനേഷണം തുടങ്ങി , സി സി ടി വി പരിശോധിച്ചതില്‍ രാത്രി 12 നും പുലര്‍ച്ചെ 1.30 നും ഇടയിലാണ് പ്രതി ഓട്ടോയില്‍ വന്നതെന്ന് കണ്ടെത്തുകയായിരുന്നു. നമ്പര്‍ വ്യകതമല്ലെങ്കിലും അന്വേഷണ സംഘം ഇരുന്നൂറിലേറെ ഓട്ടോകള്‍ പരിശോധന നടത്തി മികച്ച അന്വേഷണത്തിലൂടെ ആണ് പ്രതിയെ പിടികൂടിയത് ,ഓട്ടോ ഡ്രൈവര്‍ ആയ പ്രതി രാത്രി മുഖം മറച്ചു കടയുടെ ഗ്രില്‍ തകര്‍ത്തു അകത്തു കയറി 35000രൂപ വിലവരുന്ന ബക്കറി സാധനങ്ങളും ചോക്ളേറ്റുകളും മോഷണം നടത്തി ഓട്ടോയില്‍ കയറ്റി കൊണ്ട് പോകുകയായിരുന്നു ,അന്വേഷണ സംഘത്തില്‍ എസ് .ഐ .കൃഷ്ണലാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ മാരായ സലേഷ്, മുഹമ്മദ് കുട്ടി സി പി ഒ മാരായ അഭിലാഷ്, ലിബിന്, അനൂപ് എന്നിവരും ആണ് ഉണ്ടായിരുന്നത് പ്രതിയെ കോടതിയില്‍ ഹാജരാക്കി ,
RECENT NEWS
ഓണാഘോഷത്തിനിടെ കുഴഞ്ഞു വീണ യുവ കോളേജ് അധ്യാപകൻ മരിച്ചു
കൊച്ചി: കോളേജിലെ ഓണാഘോഷത്തിന് ഇടയില്‍ അദ്ധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തേവര എസ് എച്ച് കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും സ്റ്റാഫ് സെക്രട്ടറിയുമായ ജെയിംസ്. വി. ജോർജ് (38) ആണ് മരിച്ചത്. തൊടുപുഴ കല്ലൂർക്കാട് വെട്ടുപാറക്കല്‍ [...]