ഹജ് എംബാര്‍ക്കേഷന്‍ കരിപ്പൂരിലേക്ക് മാറ്റണം മന്ത്രി വി.അബ്ദുറഹിമാന്‍ കേന്ദ്ര വ്യോമയാന മന്ത്രിയെ കണ്ടു

ഹജ് എംബാര്‍ക്കേഷന്‍ കരിപ്പൂരിലേക്ക് മാറ്റണം മന്ത്രി വി.അബ്ദുറഹിമാന്‍ കേന്ദ്ര വ്യോമയാന മന്ത്രിയെ കണ്ടു

മലപ്പുറം: ഹജ് എംബാര്‍ക്കേഷന്‍ കേന്ദ്രം കൊച്ചിയില്‍ നിന്നും കരിപ്പൂരിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വി.അബ്ദുറഹിമാന്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ സന്ദര്‍ശിച്ചു. ഇതോടൊപ്പം തന്നെ കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്ന കാര്യവും മന്ത്രിയുമായി ചര്‍ച്ച ചെയ്തു. ഹജ് തീര്‍ഥാടകരില്‍ ഭൂരിഭാഗവും മലബാറില്‍ നിന്നുള്ളവരായിരിക്കെ ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരിലാകുന്നതാണ് തീര്‍ഥാടകര്‍ക്ക് സൗകര്യകരമെന്ന് കേന്ദ്രമന്ത്രിയെ ധരിപ്പിച്ചതായി വി.അബ്ദുറഹിമാന്‍ അറിയിച്ചു.
ഇതോടൊപ്പം ഹജ് ഹൗസ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം തന്നെ കരിപ്പൂരില്‍ തയ്യാറാക്കിയിട്ട് കൊച്ചിയില്‍ നിന്നും തീര്‍ഥാടന യാത്ര നടത്തുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകളും മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. വടക്കേ മലബാറിലേയും, കര്‍ണാടകയിലെ കൂര്‍?ഗ് മേഖലയിലേയും ഹജ് തീര്‍ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് കരിപ്പൂരിന് പുറമേ അടുത്ത വര്‍ഷം മുതല്‍ കണ്ണൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ചും ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് നടപ്പാക്കണമെന്നും ചര്‍ച്ചയില്‍ ആവശ്യം ഉന്നയിച്ചു.
സാങ്കേതിക വശങ്ങളും, തീര്‍ഥാടകരുടെ എണ്ണവും നിരത്തിയാണ് മന്ത്രിയെ കാര്യങ്ങള്‍ വിശദീകരിച്ചത്. അനുഭാവപൂര്‍ണമായ നടപടി മന്ത്രിയുടെ ഭാ?ഗത്തു നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വി.അബ്ദുറഹിമാന്‍ അറിയിച്ചു.

 

Sharing is caring!