കഞ്ചാവ് പ്രതികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി നിരപരാധിയായ യുവാവിനെ പൊലീസ് അന്യായമായി പീഡിപ്പിച്ചുവെന്ന് കുടുബം നിയമനടപടിക്ക്
മലപ്പുറം: കഞ്ചാവ് പ്രതികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി നിരപരാധിയായ യുവാവിനെ പൊലീസ് അന്യായമായി പീഡിപ്പിച്ചതായി പരാതി.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി മത്സ്യ വ്യാപാരിയായ യുവാവിനെ പൊലീസ് അന്യായമായി പീഡിപ്പിക്കുകയും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതായി മത്സ്യ വ്യാപാരിയും കുടുംബവും വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ ദിവസം പരപ്പനങ്ങാടി മത്സ്യ മാര്‍ക്കറ്റില്‍ വെച്ചാണ് മത്സ്യ വ്യാപാരിയായ പി.പി. ഷാഹുലിനെ പരപ്പനങ്ങാടി സി. ഐ ഹണി കെ ദാസ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ക്കറ്റില്‍ ഉണ്ടായിരുന്ന മറ്റുള്ളവരോടൊപ്പം നിര്‍ബന്ധിച്ച് കൂട്ടി കൊണ്ടുപോയത്.
അര മണിക്കൂറിനകം സ്റ്റേഷനില്‍ വിട്ടയച്ചെങ്കിലും പിന്നീട് കഞ്ചാവ് ഉപയോഗിച്ചയാളായി കള്ള കേസില്‍ ഉള്‍പ്പെടുത്തുകയും മാധ്യമങ്ങള്‍ക്ക് പടവും വാര്‍ത്തയും നല്കി അപമാനിക്കുകയുമാണുണ്ടായതെന്നും പരപ്പനങ്ങാടി പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ മനുഷ്യാവകാശ ലംഘനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഷാഹുലും സഹോദരന് പി. പി. അക്ബര്‍, പിതാവ് സിദ്ധീഖ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സ്പെഷ്യല്‍ കഞ്ചാവ് പാക്കറ്റ് പൊതി ഒന്നിന് 500രൂപ മുതല്‍ വില്പന നടത്തിയ കേസിലായിരുന്ന കഞ്ചാവ് വില്പനക്കാരും ഉപയോഗിച്ചവരുമടക്കം 14കാരന് ഉള്‍പ്പെടെ 12 പേര് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. പരപ്പനങ്ങാടിയിലെ പൊതുസ്ഥലങ്ങളിലും ബീച്ചുകളും കേന്ദ്രീകരിച്ച് കഞ്ചാവിന്റെ വില്പനയും ഉപയോഗവും നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് 12 പേര് പിടിയിലായതെന്നാണ് പോലീസ് അറിയിച്ചിരുന്നത്. ഇതില്‍ രണ്ടു പേര് കഞ്ചാവ് കച്ചവടക്കാരും 10 പേര് ഉപയോഗിച്ചവരുമാണെന്നായിരുന്നു പറഞ്ഞിരുന്നത്. ജോഷി (48) ,പ്രിയദര്‍ശിനി ഹൗസ്, വള്ളിക്കുന്ന് നോര്‍ത്ത് , ഷെഫീഖ് (35), വടക്കില്‍ ഹൗസ്, ഹരിജന്‍ കോളനി, ആനങ്ങാടി എന്നിവരെയാണ് ഗാര്ഡന് പുറകു വശം ബീച്ചിലും താലപ്പൊലിപ്പറമ്പിന് സമീപത്ത് വച്ചും കഞ്ചാവ് കച്ചവടം നടത്തിയതിന് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഷെഫീഖിന്റെ പേരില്‍ നിലവില്‍ 3 കേസുകള്‍ നിലവിലുണ്ടായിരുന്നു.
താലപ്പൊലിപ്പറമ്പിന് സമീപമായുള്ള വീട്ടില്‍ വച്ചാണ് ജോഷി കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. പൊതി ഒന്നിന് 500 രൂപ മുതല്‍ മുകളിലേക്കാണ് വില. താലെപ്പൊലിപ്പറമ്പില്‍ വൈകിട്ട് വരുന്ന സ്കൂള്‍ കുട്ടികള്‍ അടക്കമുള്ള ചെറുപ്പക്കാര്‍ക്കാണ് ആണ് ഇയാള്‍ കഞ്ചാവ് വിറ്റിരുന്നത്. വള്ളിക്കുന്ന് റെയില്‍വേ അണ്ടര്‍ പാസിന് സമീപത്ത് നിന്നും, ചെട്ടിപ്പടി റെയില്‍വേ ഗേറ്റിന് സമീപത്ത് നിന്നും ഉഷാ നേഴ്സറി, പരപ്പനങ്ങാടി പുത്തരിക്കല്‍ , മുനിസിപ്പല്‍ ഫിഷ്മാര്‍ക്കറ്റ്, അഞ്ചപ്പുര എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ കുട്ടി ഉള്‍പ്പെടെ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തത്. അരിയല്ലൂര്‍ കരുമരക്കാട് സ്വദേശിയായ അമല്‍ ബാജി, കടലുണ്ടി നഗരം സ്വദേശികളായ
അജീഷ്, ഹാഷിം അന്‍വര്‍ ,ഷഹദ്, അരിയല്ലൂര്‍ സ്വദേശിയായ നബീല്‍ ചുടലപ്പറമ്പ് സ്വദേശിയായ മുഹമ്മദ് അലി , പരപ്പനങ്ങാടി സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, ഷാഹുല്‍ , വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശിയായ 14 വയസ് ഉള്ള സ്കൂള്‍ കുട്ടി എന്നിവരെയാണ് കഞ്ചാവ് ഉപയോഗത്തിനിടെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് പറഞ്ഞിരുന്നത്. ഈകൂട്ടത്തിലാണ് ഷാഹുലിനെയും അറസ്റ്റ് ചെയ്തിരുന്നത്.
കഞ്ചാവ് കച്ചവടം ചെയ്ത കേസില്‍ പ്രതികള്‍ക്ക് 2 വര്‍ഷം തടവും പിഴയും ശിക്ഷയായി ലഭിക്കും. കഞ്ചാവ് ഉപയോഗിച്ചാല്‍ നിലവില്‍ ഒരു വര്‍ഷം തടവും പിഴയും ലഭിക്കുന്നതാണ്. പരപ്പനങ്ങാടി സിഐ ഹണി കെ.ദാസ്, എസ് ഐ മാരായ പ്രദീപ് കുമാര്‍, ബാബുരാജ്, പരമേശ്വരന് , പോലീസുകാരായ പ്രീത, മഹേഷ്, പ്രബീഷ് ,സനല്‍, ദിലീപ് താനൂര്‍ സബ് ഡിവിഷന് ഡാന്‍സാഫ് ടീമംഗങ്ങളായ ആല്ബിന് , വിപിന്‍, ജിനേഷ്, സബറുദീന്‍, അഭിമന്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് നടന്നത്.
RECENT NEWS
വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ അന്തരിച്ചു
കോട്ടക്കൽ: കോട്ടയ്ക്കൽ വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ (60) ബെംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (ശനി) ഉച്ചയ്ക്കു 2ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ. ആയുർവേദ അധ്യാപകൻ, ചികിത്സകൻ, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ [...]