കരിപ്പൂര്‍വഴി മലദ്വാരത്തില്‍ സ്വര്‍ണം കടത്തിയ മലപ്പുറത്തുകാരന്‍ പിടിയില്‍

കരിപ്പൂര്‍വഴി മലദ്വാരത്തില്‍ സ്വര്‍ണം കടത്തിയ മലപ്പുറത്തുകാരന്‍ പിടിയില്‍

മലപ്പുറം: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച കോടികളുടെ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ ഒരാള്‍ കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്. ഉച്ചയോടെയായിരുന്നു സംഭവം. മലപ്പുറം ഓമാനൂര്‍ സ്വദേശി ഹംസാത്തു സാദിഖ് ആണ് സ്വര്‍ണം കടത്തിയത്. മിശ്രിത രൂപത്തിലാക്കി മലദ്വാരത്തിലായിരുന്നു ഇയാള്‍ സ്വര്‍ണം ഒളിപ്പിച്ചത്. എന്നാല്‍ സുരക്ഷാ പരിശോധനയ്ക്കിടെ ഇയാള്‍ പിടിയിലാകുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും 2.4 കിലോ സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്.ബഹ്റൈനില്‍ നിന്നാണ് സാദിഖ് സ്വര്‍ണവുമായി വിമാനത്താവളത്തില്‍ എത്തിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് രണ്ട് കോടി രൂപയോളം വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ സാദിഖിനെ റിമാന്‍ഡ് ചെയ്തു.

Sharing is caring!