മലപ്പുറം കൊളപ്പുറത്തുകാരന് ജോലിക്കിടെ ദേഹാസ്വസ്ഥ്യംവന്ന് ജിദ്ദയില്‍ മരിച്ചു
മലപ്പുറം: മലപ്പുറം അബ്ദുറഹ്മാന് നഗര്‍ കൊളപ്പുറം നോര്‍ത്ത് സ്വദേശി തൊട്ടിയില്‍ മുഹമ്മദ് അഷ്റഫ് (44) ജിദ്ദയില്‍ മരണപെട്ടു. ഞായറാഴ്ച രാവിലെ ജോലിക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പത്തു മണിയോട് കൂടി മരണപ്പെടുകയായിരുന്നു.
പിതാവ്: അബൂബക്കര്‍ തൊട്ടിയില്‍, മാതാവ്: ഫാത്തിമ ഭാര്യ: സൗദ. മക്കള്‍: അഫീഫ് അഷ്റഫ്, അല്‍ഫിയ അഷ്റഫ് സഹോദരങ്ങള്‍: ജമീല മുസ്തഫ, അബ്ദുല്‍ അസീസ് (ജിദ്ദ), മുജീബ് റഹ്മാന്, ഹസ്സന്, ഹുസൈന് (ബഹ്റൈന്‍).
ഈസ്റ്റ് സുലൈമാനിയ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ജിദ്ദയില്‍ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നടപടി ക്രമംഗങ്ങള്ക്ക് ജിദ്ദ ഐ സി എഫ് വെല്‍ഫയര്‍ വിംഗ് പ്രവര്‍ത്തകരായ അബ്ബാസ് ചെങ്ങാനി, ഖലീലുറഹ്മാന് കൊളപ്പുറം, കരീം മഞ്ചേരി തുടങ്ങിയവര്‍ രംഗത്ത് ഉണ്ട്.
RECENT NEWS
സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി
ന്യൂഡൽഹി: സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന് കോടതിയെ [...]