വിദ്യാർത്ഥികൾക്ക് ഹാൻസ് വിൽപന : പ്രതി അറസ്റ്റിൽ

വിദ്യാർത്ഥികൾക്ക് ഹാൻസ് വിൽപന : പ്രതി അറസ്റ്റിൽ

പരപ്പനങ്ങാടി : സ്കൂൾ കുട്ടികൾക്ക് ഹാൻസ് കച്ചവടം നടത്തുന്നതിനിടയിൽ ഉള്ളണം കാട്ടിൽ പീടിയേക്കൽ അബ്ദുൾ ഹമീദിൻ്റെ മകൻ മുഹമ്മദ്സി ആസിഫിനെ(32)യാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ചിറമംഗലം ഭാഗത്ത് സ്കൂൾ കുട്ടികൾക്ക് കച്ചവടം നടത്തുന്നതിനിടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത സമയം 20 ഓളം പായ്ക്കറ്റ് ഹാൻസും പോലീസ് പിടിച്ചെടുത്തു. നിലവിൽ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ ഹാൻസ് കച്ചവടം നടത്തിയതിന് 13 കേസുകൾ നിലവിലുണ്ട്. പ്രതിയുടെ പേരിൽ തിരൂർ ആർഡിഒ കോടതിയിലും 107 Cr PC പ്രകാരം കേസ് നിലവിലുണ്ട്.  ചോദ്യം ചെയ്യലിൽ കോയമ്പത്തുരു നിന്നാണ് ഹാൻസ് കൊണ്ടുവരുന്നതെന്നും സ്കൂൾ കുട്ടികൾക്ക് കച്ചവടം നടത്തിയിരുന്നതായും പ്രതി സമ്മതിച്ചു. പായ്ക്കറ്റ് ഒന്നിന് 50 രൂപ നിരക്കിലാണ് പ്രതി ഈടാക്കിയിരുന്നത്. പരപ്പനങ്ങാടി സി-ഐ ഹണി കെ.ദാസ്, പോലീസുകാരായ രഞ്ചിത്ത്, മഹേഷ്, ദിവ്യ, സിന്ധുജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് . പ്രതിക്ക് കോയമ്പത്തുരൂ നിന്നും ഹാൻസ് കൊണ്ടുവന്നു നൽകുന്നയാളെ കുറിച്ചും അന്വേഷണം നടന്നു വരുന്നതായി പരപ്പനങ്ങാടി പോലീസ് അറിയിച്ചു.

Sharing is caring!