സംസ്ഥാന കോര്‍ഫ് ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മലപ്പുറത്തിന് കിരീടം

സംസ്ഥാന കോര്‍ഫ് ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മലപ്പുറത്തിന് കിരീടം

അങ്ങാടിപ്പുറം: വയനാട് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ് മൈതാനത്ത് സമാപിച്ച 9-ാമത് സംസ്ഥാന സബ് ജൂനിയര്‍ കോര്‍ഫ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മലപ്പുറം ജില്ലയ്ക്ക് കിരീടം.ലീഗ് അടിസ്ഥാനത്തില്‍ നടന്ന മത്സരത്തില്‍ വയനാട് രണ്ടും തൃശൂര്‍ മൂന്നും സ്ഥാനം നേടി. കോളജ് പ്രിന്‍സിപ്പല്‍ പി.സി.റോയ് ട്രോഫികള്‍ നല്‍കി.

പരിയാപുരം മരിയന്‍ സ്‌പോര്‍ട്‌സ് അക്കാദമി താരങ്ങളായ ലിയോണ്‍ വിനോജ്, അമല്‍ വിനോജ്, ആല്‍ഫിന്‍ ജോസഫ്, കെ.ജെ.ആല്‍ബിന്‍, നോയല്‍ ബിജു, ഡോണല്‍ റിജോ, സി.വരുണ്‍ ദേവ്, എസ്.അശ്വചിത്ര, ഡോണ സേവ്യര്‍ ക്ലമന്റ്, എല്‍സിറ്റ ജോസ്, ആര്‍.സാന്ദ്ര, എ.എസ്.മാളവിക (എല്ലാവരും പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), എം.ജാസില്‍, അഷീഖ നൂരിയ, വി.മൈസ ഫാത്തിമ, റിഫ ഫാത്തിമ (എല്ലാവരും കല്‍പകഞ്ചേരി ഗവ.വിഎച്ച്എസ്എസ്) എന്നിവരാണ് മലപ്പുറത്തിനായി ജഴ്‌സിയണിഞ്ഞത്.

മികച്ച കളിക്കാരനായി പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി നോയല്‍ ബിജു തെരഞ്ഞെടുക്കപ്പെട്ടു. പരിയാപുരം സ്വദേശിയും പെരിന്തല്‍മണ്ണ പെര്‍ഫെക്ട് പ്രിന്റേഴ്‌സ് ഉടമയുമായ കൊല്ലറേട്ട് ബിജു ആന്റണിയുടെയും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് (മങ്കട) ജ്യോതി കെ.ജോര്‍ജിന്റെയും മകനാണ്.

 

Sharing is caring!