തിരൂരില്‍ മദ്യപിച്ചെത്തി ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച് വീഴ്ത്തി ഗുണ്ടാവിളയാട്ടം നടത്തിയ രണ്ടുപ്രതികള്‍ അറസ്റ്റില്‍

തിരൂരില്‍ മദ്യപിച്ചെത്തി ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച് വീഴ്ത്തി ഗുണ്ടാവിളയാട്ടം നടത്തിയ രണ്ടുപ്രതികള്‍ അറസ്റ്റില്‍

മലപ്പുറം: മദ്യപിച്ചെത്തി ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച് വീഴ്ത്തുകയും തൊട്ടടുത്ത കടകള്‍ക്കുനേരെയും തടയാന്‍ ശ്രമിച്ചവരേയും അക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തിരൂര്‍ ബിവറേജസ് പരിസരത്ത് മദ്യപിച്ചെത്തി ഗുണ്ടാവിളയാട്ടം നടത്തിയ തിരൂര്‍ പറവണ്ണ സ്വദേശികളായ യൂസുഫ്(34), കമ്മാക്കന്റെ പുരക്കല്‍ കാഞ്ഞിരക്കുറ്റി സ്വദേശി വടക്കേകരണം വളപ്പില്‍ നിസാഫ്(34) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സംഘത്തിലെ ഒരാള്‍ ബിയര്‍ കുപ്പി കൊണ്ട് മറ്റൊരാളുടെ തലക്കടിച്ച് വീഴ്ത്തുന്ന സി.സി.ടി.വി ദൃശ്യവും പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ് നടന്നത്. തിരൂര്‍ എസ്.ഐ. കറുത്തേടത്ത് ജലീലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസറ്റ് ചെയ്തത്. ബീവറേജ് പരിസരത്ത് അക്രമം നടത്തി പോകുന്ന സമയത്ത് പോകുന്ന സമയത്താണ് പ്രദേശത്തെ പ്രാദേശിക പത്രപ്രവര്‍ത്തകനെ അക്രമിക്കുന്നതും. ഈ കേസില്‍ ഒരു പ്രതിയെകൂടി പിടികൂടാനുണ്ട്.
പൊറ്റത്തപ്പടിയിലെ ബിവറേജസ് പരിസരത്ത് വ്യാഴാഴ്ച വൈകീട്ടോടെയാണ് മദ്യപിച്ചെത്തി പ്രതികള്‍ അക്രമം നടത്തിയത്. മദ്യലഹരിയില്‍ തൊട്ടടുത്ത കടകള്‍ക്കുനേരെയും അക്രമമുണ്ടായി. ഇതുതടയാന്‍ ശ്രമിച്ചവര്‍ക്കെതിരെയും അക്രമമുണ്ടായി. വ്യാഴാഴ്ച വൈകീട്ടോടെയാണ് മദ്യപിച്ചെത്തിയ മൂന്നംഗ സംഘം അഴിഞ്ഞാടിയത്. സംഘത്തിലെ ഒരാള്‍ ബിയര്‍ കുപ്പി കൊണ്ട് മറ്റൊരാളുടെ തലക്കടിച്ച് വീഴ്ത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യവും പുറത്തുവന്നിരുന്നു. വ്യാഴാഴ്ച വൈകീട്ട് പൊലീസ് ലൈനില്‍ മദ്യപിച്ചെത്തിയ ഒരാള്‍ ടി.സി.വി കാമറമാന്‍ ഷബീറിനെ മര്‍ദിക്കുകയും തലക്ക് പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു.ദിവസങ്ങളോളമായി ബിവറേജസ് പരിസരത്ത് മദ്യപാനികളുടെ പരാക്രമണം നടക്കുന്നതായി പരാതിയുണ്ട്. റോഡിന് നടുവിലിറങ്ങി വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും പതിവ് കാഴ്ചയായിട്ടുണ്ട്. ഇതുമൂലം സമീപത്തെ വ്യാപാരികള്‍ക്കും താമസക്കാര്‍ക്കും ദുരിതം അനുഭവിക്കേണ്ട അവസ്ഥയാണെന്നാണ് ആരോപണം.

 

 

Sharing is caring!