വിവാദ പരാമര്‍ശം പിന്‍വലിച്ച് കെ.ടി.ജലീല്‍

വിവാദ പരാമര്‍ശം പിന്‍വലിച്ച് കെ.ടി.ജലീല്‍

മലപ്പുറം: കശ്മീരുമായി ബന്ധപ്പെട്ടു ഫെയ്‌സ്ബുക്കിലെ വിവാദ പരാമര്‍ശം പിന്‍വലിച്ച് കെ.ടി.ജലീല്‍ എംഎല്‍എ. ഉദ്ദേശിച്ചതിനു വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും നാടിന്റെ നന്മയ്ക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നത്.
കശ്മീര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജലീല്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പാണ് വിവാദമായത്. കശ്മീരിനെ ‘ആസാദ് കശ്മീര്‍’ എന്നും ജമ്മു കശ്മീരിനെയും ലഡാക്കിനെയും ചേര്‍ത്ത് ‘ഇന്ത്യന്‍ അധീന കശ്മീര്‍’ എന്നും പരാമര്‍ശിച്ചതിനെച്ചൊല്ലിയായിരുന്നു വിവാദം. മുന്‍മന്ത്രി എ.സി.മൊയ്തീന്‍ അധ്യക്ഷനായ നിയമസഭാ പ്രവാസി ക്ഷേമകാര്യ സമിതിയില്‍ അംഗമായ ജലീല്‍, സമിതിയുടെ സിറ്റിങ്ങിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു കൊണ്ടിരിക്കുകയാണ്. കശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് എഴുതിയ പോസ്റ്റിലായിരുന്നു വിവാദ പരാമര്‍ശങ്ങള്‍

നമ്മുടെ രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം നാളെ കഴിഞ്ഞ് മറ്റന്നാള്‍ ഒറ്റ മനസ്സോടെ ആഘോഷിക്കുകയാണ്. അതിന്റെ ആരവങ്ങള്‍ നാടെങ്ങും ആരംഭിച്ച് കഴിഞ്ഞു. നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയില്‍ കശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തിയത് എന്റെ ശ്രദ്ധയില്‍പെട്ടു. ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികള്‍ നാടിന്റെ നന്മയ്ക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിന്‍വലിച്ചതായി അറിയിക്കുന്നു.</ശ></ു>
ജയ് ഹിന്ദ്.

 

Sharing is caring!