മലപ്പുറം എ.ആര്.നഗറില്‍ കാണാതായ സ്കൂള്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി
തിരൂരങ്ങാടി: കാണാതായ സ്കൂള്‍ അധ്യാപകനെ ആളൊഴിഞ്ഞ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എ.ആര് നഗര്‍ സ്വദേശി എ പി മത്തായി മാസ്റ്ററെ(65)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം മുതല്‍ കാണാതായതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ തിരൂരങ്ങാടി പൊലിസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഇദ്ദേഹം പൂകയൂര്‍ യാറത്തും പടി ഭാഗത്ത് നിന്നും കുട്ടിശ്ശേരിചിന ഭാഗത്തേക്ക് പോകുന്നതായി ദൃശ്യം ലഭിച്ചതില്‍ തിരൂരങ്ങാടി പൊലിസും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും നടത്തിയ തിരച്ചിലില്‍ ഇന്നലെ രാവിലെ പരിസരത്തെ വീടിനോട് ചേര്‍ന്ന ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തിരൂരങ്ങാടി പൊലിസും തേഞ്ഞിപ്പാലം പൊലിസും സ്ഥലത്തെത്തി ഇന്‍കൊസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഭാര്യ: ചിന്നമ്മ (എ.ആര് നഗര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ റിട്ട. അധ്യാപിക)
മക്കള്‍: ബിന്‍സി പി മാത്യു, ബിനി പി മാത്യു.മര്യമകന്: നിതിന്‍ മാത്യു(പെരുമ്പാവൂര്‍)മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ജന്മനാടായ എറണാകുളത്തേക്ക് കൊണ്ടുപോകും
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




