വാഹന അപകടത്തില്‍ പരിക്കേറ്റ യുവാവിന് 46.6 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധി

മഞ്ചേരി : വാഹന അപകടത്തില്‍ പരിക്കേറ്റ യുവാവിന് 46,60,900 രൂപ നഷ്ടപരിഹാരം നല്കാന് മഞ്ചേരി മോട്ടോര്‍ ആക്സിഡണ്ട് ക്ലൈം ട്രിബ്രൂണല്‍ കോടതി വിധിച്ചു. മലപ്പുറം മേല്‍മുറി പിലാക്കല്‍ അലവിയുടെ മകന് സവാദ് (32) ആണ് പരിക്കേറ്റത്. 2019 ഡിസംബര്‍ 29ന് പുലര്‍ച്ചെ അഞ്ചു മണിക്ക് ആലപ്പുഴ-കായംകുളം ദേശീയ പാതയില്‍ ഹരിപ്പാട് പൊലീസ് സ്റ്റേഷന് പരിധിയിലെ കല്പകവാടി കരുവാറ്റയിലായിരുന്നു അപകടം. സവാദ് സഞ്ചരിച്ച ട്രാവലറില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. എട്ടു ശതമാനം പലിശയും കോടതി ചെലവുമടക്കമുള്ള തുക ശ്രീറാം ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി ലിമിറ്റഡ് മഞ്ചേരി ശാഖയാണ് നല്‍കേണ്ടതെന്നും ജഡ്ജി പി എസ് ബിനു വിധിച്ചു.
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]