മലപ്പുറം അറവങ്കരയില്‍ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

മലപ്പുറം അറവങ്കരയില്‍ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

മലപ്പുറം: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പൂക്കോട്ടൂര്‍ അറവങ്കര പരേതനായ പള്ളിയാളി രായിന്‍കുട്ടിയുടെ മകന്‍ കുഞ്ഞിമുഹമ്മദ് (58) ആണ് മരിച്ചത്. 2021 മാര്‍ച്ച് ആറിന് അറവങ്കരയില്‍ വെച്ചായിരുന്നു അപകടം. വഴിയരികില്‍ നടന്നു പോകവെ നിയന്ത്രണം വിട്ട ബൈക്ക് കുഞ്ഞിമുഹമ്മദിനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിമുഹമ്മദ് ഒന്നര വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ എട്ടര മണിയോടെയാണ് മരിച്ചത്. ഭാര്യ : സല്‍മ, മക്കള്‍ : അഫീഫ, അഖീല, അമന്‍. മരുമകന്‍ : നൗഫല്‍ നൊട്ടത്ത്. മഞ്ചേരി എസ് ഐ വി സി കൃഷ്ണന്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി ചീനിക്കല്‍ പാപ്പാട്ടുങ്ങല്‍ ജുമാമസ്ജിദില്‍ ഖബറടക്കി.

Sharing is caring!