ആര്യാടന് മുഹമ്മദിനെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് സന്ദര്‍ശിച്ചു
മലപ്പുറം: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന് മുഹമ്മദിനെ നിലമ്പൂരിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് സന്ദര്‍ശിച്ചു ചികിത്സാനന്തരം വിശ്രമത്തില്‍ കഴിയുന്ന അദ്ധേഹത്തിന്റെ സുഖ വിവരാന്വേഷണം നടത്തി. 15 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി, ജില്ല കൗണ്‍സിലര്‍ സ്വാദിഖ് കരിമ്പുഴ, ആര്യാടന്റെ മകനും കെ പി സി സി സെക്രട്ടറിയുമായ ആര്യാടന് ശൗക്കത്ത് തുടങ്ങിയര്‍ സന്നിഹിതരായിരുന്നു
RECENT NEWS
തിരൂരിൽ കാറിടിച്ച് പരുക്കേറ്റ് ചികിൽസയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു
തിരൂർ: തലക്കടത്തൂരിൽ നിയന്ത്രണം വിട്ട കാർ വിദ്യാർഥിയെ ഇടിച്ചതിനുശേഷം മതിലിനും കാറിനും ഇടയിൽ കുടുങ്ങി ഗുരുതര പരിക്ക് പറ്റിയ വിദ്യാർത്ഥി മരണപ്പെട്ടു. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് മരണപെട്ടത്. ഇന്നലെ രാവിലെ [...]