മലപ്പുറത്ത് വ്യാജ നോട്ടടിയും സമ്മാനര്‍ഹമായ വ്യാജ ലോട്ടറി ടിക്കറ്റുകളടെ നിര്‍മാണവും രണ്ടുപേര്‍ പിടിയില്‍

മലപ്പുറത്ത് വ്യാജ നോട്ടടിയും സമ്മാനര്‍ഹമായ വ്യാജ ലോട്ടറി ടിക്കറ്റുകളടെ നിര്‍മാണവും രണ്ടുപേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറത്ത് വ്യാജ നോട്ടടിയും സമ്മാനര്‍ഹമായ വ്യാജ ലോട്ടറി ടിക്കറ്റുകളടെ നിര്‍മാണവും .രണ്ടുപേര്‍ പിടിയില്‍. ഒന്നാം പ്രതി കാസറഗോഡ് ചിറ്റാരിക്കല്‍ കമ്പല്ലൂരിലെ അഞ്ചാനിക്കല്‍ അഷറഫ് എന്ന ജെയ്‌സണ്‍(48), രണ്ടാംപ്രതി കേച്ചേരി പാറപ്പുറം ചിറനെല്ലൂര്‍ പാറപ്പുറം പ്രജീഷ്(37) എന്നിവരെയാണ് പെരുമ്പടപ്പ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.എം. വിമോദും സംഘവും അറസ്റ്റ് ചെയ്തത്.

പെരുമ്പടപ്പ് കാട്ടുമാടം സ്വദേശിയും ലോട്ടറി വില്പനക്കാരനുമായ കൃഷ്ണന്‍കുട്ടി എന്നയാളെ കഴിഞ്ഞ ജൂലൈ 30ന് രാവിലെ പെരുമ്പടപ്പ് ബ്ലോക്ക് ഓഫീസിന് സമീപത്തുള്ള അണ്ടത്തോട് സര്‍വ്വീസ് സഹകരണ ബാങ്കിന് മുന്‍വശം റോഡില്‍ വെച്ച് ലോട്ടറി വില്‍പ്പന്‍ നടത്തുന്ന സമയത്ത് സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ 2000 രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സി കൈമാറി 600 രൂപയുടെ ടിക്കറ്റ് എടുത്ത് 1400 രൂപ ബാക്കി വാങ്ങി തട്ടിപ്പ് നടത്തിയയതായി പെരുമ്പടപ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു സംഭവത്തില്‍ പെരുമ്പടപ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്നാണു പ്രതികളുടെ തട്ടിപ്പിനെകുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നതും പ്രതികളെ പിടികൂടുന്നതും.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ദാസിന്റെ നേതൃത്വത്തില്‍ തിരൂര്‍ ഡി.വൈ.എസ്.പി: വി.വി.ബെന്നി യുടെ മേല്‍നോട്ടത്തില്‍ പെരുമ്പടപ്പ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്നും രണ്ടുമൊബൈല്‍ ഫോണുകളും 2970/ രൂപയും 31 വ്യാജ ലോട്ടറികളും ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 51, എല്‍ 1214 എന്ന വ്യാജ രജിസ്‌ട്രേഷനിലുള്ള ടി.വി.എസ് എന്‍ഡോര്‍ക്ക് വാഹനവും പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടാം പ്രതി പ്രജീഷിന്റെ കുന്ദംകുളം ആഞ്ഞൂരുള്ള വാടക ക്വാര്‍ട്ടേഴ്‌സ് പരിശോധിച്ചതില്‍ 2000/ രൂപയുടെ മറ്റൊരു വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടും, വ്യാജ ഇന്ത്യന്‍ കറന്‍സിയും വ്യാജ ലോട്ടറിയുടേയും നിര്‍മ്മാണത്തിനുപയോഗിക്കുന്ന സാമഗ്രഹികളും കണ്ടെടുത്തിട്ടുള്ളതാണ്. കാസര്‍ഗോഡുകാരനായ അഷറഫാണ് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് വ്യാജ ഇന്ത്യന്‍ കറന്‍സിയും വ്യാജ ലോട്ടറി ടിക്കറ്റും നിര്‍മ്മിക്കുന്നത്. ഇരുവരും 2021ല്‍ കാസര്‍ഗോഡ് ചന്തേര പോലീസ് സ്റ്റേഷനിലും അമ്പലത്തറ പോലീസ് സ്റ്റേഷനും സമാനമായ കള്ളനോട്ട് കേസുകളില്‍ പെട്ട് ജയിലില്‍ കിടന്നതിനു ശേഷം ജൂലൈ മാസത്തില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ പ്രതികള്‍ കാസര്‍കോട് നിന്ന് വ്യാജ കറന്‍സിയുടെയും വ്യാജ ലോട്ടറിയുടെയും നിര്‍മ്മാണ കേന്ദ്രം കുന്നംകുളത്തെ ആഞ്ഞൂരിലേക്ക് മാറ്റുകയായിരുന്നു. 2000/ രൂപയുടെ ടിക്കറ്റുകളാണ് വ്യാജ നിര്‍മ്മിതിയില്‍ കൂടുതലുള്ളത് എന്നതും സഞ്ചരിക്കുന്ന എന്‍ഡോര്‍ക്ക് വാഹനത്തിന്റെ കെ.എല്‍ 48 എന്‍162 എന്ന ഒറിജിനല്‍ നമ്പര്‍ മാറ്റി പകരം കെ.എല്‍ 51, എല്‍. 1214 എന്ന വ്യാജ രജിസ്‌ട്രേഷന്‍ നമ്പര്‍ ഘടിപ്പിച്ച് ഉപയോഗിച്ചതും ഇവര്‍ക്ക് പോലീസിന്റെ പിടിയിലകപ്പെടാതിരിക്കാന്‍ സഹായകരമായി. പ്രതികളെയും, പിടിച്ചെടുത്ത സാമഗ്രഹികളും പൊന്നാനി കോടതിയില്‍ ഹാജരാക്കും.

 

Sharing is caring!