മലപ്പുറത്ത് ഭര്‍ത്താവ് മരിച്ച് 21നാള്‍ ഭാര്യയും മരിച്ചു

മലപ്പുറത്ത് ഭര്‍ത്താവ് മരിച്ച് 21നാള്‍ ഭാര്യയും മരിച്ചു

എടവണ്ണ: ഭാര്‍ത്താവ് മരണപ്പെട്ട് ഇരുപത്തിയൊന്നാം നാള്‍ ഭാര്യയും മരിച്ചു. എ.ഐ.സി.സി. മുന്‍ അംഗവും എടവണ്ണ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒതയിയിലെ പി.വി.ഷൗക്കത്തലിയുടെ മകളും പി.വി. അന്‍വര്‍ എം.എല്‍.എ, എന്‍.സി.പി. സംസ്ഥാന സെക്രട്ടറി പി.വി. അജ്മല്‍ എന്നിവരുടെ സഹോദരിയുമായ മുണ്ടേങ്ങര പുത്തന്‍വീട്ടില്‍
സുലൈഖ (72) യാണ് മരിച്ചത്.കഴിഞ്ഞ 17നാണ് ഭര്‍ത്താവ്: മാലങ്ങാടന്‍ അഹമദ് കുട്ടി മരണപ്പെട്ടത്. മക്കള്‍: സിയാദ് മാലങ്ങാടന്‍ (കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി), ഷരീഫ്, ഷഫീഖ്, ജുഗ്‌നു. മരുമക്കള്‍: വഹീദ (കോഴിക്കോട്), റീജ മോദി (മുണ്ടേങ്ങര), ഫാത്തിമ സജ്‌ന ( വണ്ടൂര്‍), റഫീഖ് ഓമശ്ശേരി(ദുബൈ).
മറ്റു സഹോദരങ്ങള്‍: മുഹമ്മദ് റാഫി (ഒതായി), അഷ്‌റഫ് (സൗദി), സുബൈദ, സുഹ്‌റാബി, ആമിന, ഖദീജ, ഷക്കീല, മുനീറ, ഫര്‍സാന.
ഋറമ്മിിമ ഛയശ േടൗഹമശസമ

 

Sharing is caring!