വധശ്രമം, ബലാത്സംഗം, പൊതുമുതല്‍ നശിപ്പിക്കല്‍ കളവ് കേസ് തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ 42കാരന് കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

മലപ്പുറം: വധശ്രമം, ബലാത്സംഗം, പൊതുമുതല്‍ നശിപ്പിക്കല്‍ കളവ് കേസ് തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ 42കാരന് കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായാണ് ചന്തക്കുന്ന് സ്വദേശി മങ്ങാട്ടുവളപ്പില്‍ സൈഫുദ്ദീനെയാണ് (42) നിലമ്പൂര്‍ എസ്.ഐ നവീന്‍ ഷാജിന്റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചക്ക് 2.00 മണിയോടെ ഇയാള്‍ താമസിക്കുന്ന വെളിയന്തോടുള്ള ക്വാര്‍ട്ടേഴ്സിന് മുന്‍വശം വെച്ച് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും രണ്ടു കിലോ കഞ്ചാവും പിടിച്ചെടുത്തു. കഞ്ചാവ്, വധശ്രമം, ബലാത്സംഗം, പൊതുമുതല്‍ നശിപ്പിക്കല്‍, കളവ് തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സൈഫുദ്ദീന്. നിലമ്പൂര്‍ മേഖലയിലെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് ഇയാളെ പോലീസ് നിരീക്ഷിച്ചു വരികയയായിരുന്നു. നിലമ്പൂര്‍ ഡി.വൈ.എസ്.പി സാജു.കെ.അബ്രഹാമിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ വി.വിഷ്ണുവിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയില്‍ നിലമ്പൂര്‍ ഡാന്‍സാഫ് സ്ക്വാഡ് അംഗങ്ങളായ എസ്.ഐ എം.അസൈനാര്‍, എന്‍.പി. സുനില്‍, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ്, നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിജു.വി, സുമിത്ര. സി.പി, നൗഷാദ് കെ, സിപി ഓ മാരായ ഷിഫിന്.കെ, സജേഷ്, പ്രിന്‍സ്.കെ മുഹമ്മദ് ബഷീര്‍.സി, ധന്യേഷ്.ടി, അനസ്.സി.ടി, സുനു.പി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
RECENT NEWS

സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞിരുന്ന പെൺകുട്ടി മാല വാങ്ങി നൽകി മന്ത്രി; ഫേസ്ബുക്കിൽ അനുഭവം പങ്കിട്ട് പിതാവ്
തിരുവനന്തപുരം: സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞുതളർന്ന തന്റെ മകൾക്ക് മന്ത്രി അബ്ദുറഹ്മാൻ പുതിയ സ്വർണമാല വാങ്ങി നൽകിയെന്ന പിതാവിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. വിമൽ കുമാർ പിരപ്പൻകോട് എന്ന വ്യക്തിയാണ് ഫേസ്ബുക്കിൽ തന്റെ അനുഭവം വിവരിച്ചത്. [...]