മഴയില്‍ തെന്നി വാഹനാപകടം; മലപ്പുറത്തെ രണ്ട് പേര്‍ മരിച്ചു

മഴയില്‍ തെന്നി വാഹനാപകടം; മലപ്പുറത്തെ രണ്ട് പേര്‍ മരിച്ചു

മലപ്പുറം: പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ തച്ചമ്പാറ പെട്രോള്‍ പമ്പിനു മുന്‍പില്‍ വെച്ച് നടന്ന വാഹനാപകടത്തില്‍ മലപ്പുറത്തെ രണ്ട് പേര്‍ മരണപെട്ടു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മലപ്പുറം കൊളത്തൂര്‍ കല്ലിങ്ങത്തൊടി സബീര്‍ അലിയുടെ മകന്‍ കെ. ടി ശുഹൈബ്, കരിങ്കല്ലത്താണി സ്വദേശിനി സുറുമി എന്നിവരാണ് മരണപ്പെട്ടത്. പരിക്കുകളോടെ കാറിലുണ്ടായിരുന്ന കരിങ്കല്ലത്താണി സ്വദേശിനി ഹനയെ മദര്‍ കെയര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു, പിക്കപ്പ് ഡ്രൈവര്‍ സൈദ് കാടാമ്പുഴയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപെട്ടവരുടെ മയ്യിത്തുകള്‍ തച്ചമ്പാറ ആശുപത്രിയില്‍.

Sharing is caring!