അടിപിടിക്കേസില്‍പ്പെട്ടയാളെ കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

വളാഞ്ചേരി: അടിപിടിക്കേസില്‍പ്പെട്ടയാളെ കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തിരുവനന്തപുരം പട്ടം മുട്ടട രോഹിണി നിവാസില്‍ നിധിന് അനന്തപുരിയെയാണ് (43) വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. 27നാണ് കേസിനാസ്പദമായ സംഭവം. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുമായും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായും ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് അടിപിടിക്കേസില്‍ പെട്ട യുവാവില്‍ നിന്ന് 1.27 ലക്ഷം തട്ടിയെന്നാണ് കേസ്. കേസിലെ മറ്റ് രണ്ട് പ്രതികളായ താനൂര്‍ ചെറുപുരയ്ക്കല്‍ വീട്ടില്‍ ഹസ്കറും ഇരിമ്പിളിയം പുറമണ്ണൂര്‍ സ്വദേശി ഇരുമ്പലയില്‍ സിയാദും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. തേഞ്ഞിപ്പലത്ത് എസ്.ഐയെ 2016ല്‍ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച കേസും നിധിനെതിരെ നിലവിലുണ്ട്. എറണാകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി