പരപ്പനങ്ങാടിയിലെ കെ.വി.ആര്‍ മരുതിയില്‍ നിന്ന് രണ്ട് പുതിയ സെലറിയോ കാര്‍ വാങ്ങിയ യുവാക്കള്‍ക്ക് കമ്പനി നല്‍കിയത് പഴയ വാഹനമെന്ന്

പരപ്പനങ്ങാടിയിലെ കെ.വി.ആര്‍ മരുതിയില്‍ നിന്ന് രണ്ട് പുതിയ സെലറിയോ കാര്‍ വാങ്ങിയ യുവാക്കള്‍ക്ക് കമ്പനി നല്‍കിയത് പഴയ വാഹനമെന്ന്

മലപ്പുറം: പരപ്പനങ്ങാടിയിലെ കെ.വി.ആര്‍ മരുതിയില്‍നിന്ന് രണ്ട് പുതിയ സെലറിയോ കാര്‍ വാങ്ങിയ യുവാക്കള്‍ക്ക് കമ്പനി നല്‍കിയത് പഴയ വാഹനമെന്ന് പരാതി. അതോടൊപ്പം 30,000രൂപയോളം അധികംവാങ്ങിച്ചതായും പരാതി. പുതത്തന്‍വാഹനം വാങ്ങിയ നാലാം ദിനംതന്നെ ടയര്‍ പൊട്ടുകയും ചെയ്തു. തുടര്‍ന്ന് ഇതു സംബന്ധിച്ചു കമ്പനിയെ സമീപിച്ചപ്പോള്‍ ടയര്‍ മാറ്റി നല്‍കാന്‍ തയ്യാറായില്ല. ശേഷം വാക്കേമുണ്ടാവുകയും പോലീസില്‍ പരാതി നല്‍കാന്‍ വേണ്ടി രേഖകള്‍ പരിശോധിച്ചപ്പോഴാണ് ബില്‍ വ്യാജമാണെന്ന് മനസ്സിലായതെന്നും ഉപഭോക്താവിന്റെ പരാതി. മലപ്പുറം കാവുങ്ങല്‍ സ്വദേശി പ്രജീഷാണ് പരാതിക്കാരന്‍. പ്രജീഷും സുഹൃത്തുക്കളും ആരംഭിച്ച ചെറിയ ചെറിയ ബിസിനസ്സ് ആവശ്യാര്‍ഥമാണു രണ്്്ട് സെലറിയോ കാര്‍ വാങ്ങാന്‍ തീരുമാനിച്ചത്. രണ്ടു കാറിന്റേയും ആര്‍.സി. ഓണര്‍ പ്രജീഷാണെങ്കിലും സുഹൃത്തുക്കളുടേയും പങ്കുവെച്ചു വാങ്ങിച്ചതാണ്. കെ.വി.ആര്‍. മരുതിക്കാര്‍ തങ്ങളെ വഞ്ചിച്ചുവെന്നും വിഷയത്തില്‍ ഇടപെടലുണ്ടാകണമെന്നും ഇനി മറ്റൊരാള്‍ക്കും ഈ സാഹചര്യം ഉണ്ടാകരുതെന്നും ഇവര്‍ പറഞ്ഞു.
വാഹനത്തെ ടയര്‍പൊട്ടിയതിനെ തതുടര്‍ന്നുള്ള പരിശോധനയില്‍ 30000 ത്തോളം രൂപ കമ്പനി അനധികൃതമായി കൈപ്പറ്റിയതായി മനസ്സിലാവുകയും ചെയ്തു.. കമ്പനിയെ നിരന്തരമായി ബന്ധപ്പെട്ടെങ്കിലും പരിഹാരം കാണാതിരിക്കുകയും ഒറിജിനല്‍ ബില്‍ ലഭിക്കാത്തത് മൂലം കണ്‍സ്യൂമര്‍ കോര്‍ട്ടില്‍ പോകാന്‍ സാധിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ യുവാക്കള്‍ ഒറിജിനല്‍ ബില്‍ ആവശ്യപ്പെട്ടുകൊണ്ട് കമ്പനിയുടെ പരിസരപ്രദേശത്ത് സമരുവായി എത്തിയിട്ടുണ്ട്. ഈസമയത്ത് വാഹനം കൊണ്ടുവന്നിട്ട് സമാധാനപരമായി പ്രതിഷേധിക്കുന്നതിനിടയില്‍ കമ്പനി ഗുണ്ടകളെ ഇറക്കി കായികമായി നേരിടുകയും രണ്ടു യുവാക്കള്‍ക്ക് സാരമായി പരിക്കേള്‍ക്കുകയും ചെയ്തുവെന്നും ഇവര്‍ ഇപ്പോള്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പ്രജീഷും സുഹൃത്തുക്കളും പറഞ്ഞു. 2022 വാങ്ങിച്ച വണ്ടിയുടെ രജിസ്ട്രേഷന്‍ 2021ലാണ് കാണിക്കുന്നതെന്നും പുത്തന്‍വണ്ടിയുടെ കയറിന് 9മാസത്തോളം പഴക്കമുണ്ടായിരുന്നുവെന്നും ഇതിനാലാണു പൊട്ടിയതെന്നും ഇവര്‍ ആരോപിച്ചു. പൊട്ടിയ കയര്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം മനസ്സിലായതെന്നും ഇവര്‍ പറയുന്നു. ഒരു വാഹനത്തിന് 5.83ലക്ഷം രൂപയാണ് ആദ്യം ഇവര്‍ വില പറഞ്ഞിരുന്നതെങ്കിലും 65,000രൂപയോളം ഡിസ്‌കൗണ്ട് ചെയ്യാമെന്ന് വാഗ്ദാനം നല്‍കി അവസാനം ഇവര്‍ 30,000രൂപയോളം അധികം വാങ്ങുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. കെ.വി.ആര്‍. അധികൃതര്‍ തങ്ങളുടെ പരാതി കേള്‍ക്കാന്‍പോലും തെയ്യാറായില്ലെന്നും ഇതിനാല്‍ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ തങ്ങള്‍ക്കു ഒറജിനല്‍ ബില്ല്വേണമെന്നും ഇതിനായി ബില്ല് കിട്ടുംവരെ തിരൂര്‍ക്കാട്ടെ കെ.വി.ആര്‍. ഹെഡ്ഓഫീസിന് സമീപം വാഹനങ്ങളുമായി സമാനപരമായി പ്രതിഷേധിക്കാനാണ് തീരുമാനമെന്നും ഇവര്‍ പറഞ്ഞു.

 

 

Sharing is caring!