മണിചെയ്ന്‍ മോഡലില്‍ 50 കോടിയുടെ തട്ടിപ്പ്; കൊണ്ടോട്ടിയില്‍ 50കാരന് പിടിയില്‍

മലപ്പുറം: മണിചെയിന്‍ മോഡല്‍ തട്ടിപ്പ് വീണ്ടും, പിടിയിലായത്് അന്തര്‍ സംസ്ഥാന സംഘത്തിലെ പ്രധാനി. മണിചെയിന്‍ മോഡലില്‍ തമിഴ്നാട്, ബംഗാള്‍ ,കേരളത്തിലെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് കോടികള്‍ തട്ടിയ തട്ടിപ്പു സംഘത്തിലെ മുഖ്യ കണ്ണിയായ തൃശ്ശൂര്‍ തൃക്കൂര് തലോര്‍ സ്വദേശി ഊട്ടോളി ബാബു എന്ന ഹരീഷ് ബാബു (50) എന്ന മീശ ബാബുവാണ് പിടിയിലായത്. തൃശ്ശൂരിലെ ഒളിത്താവളത്തില്‍ മറ്റൊരു പേരില്‍ കമ്പനി നിര്‍മ്മിച്ച് പണം തട്ടാന്‍ ഉള്ള പദ്ധതി നടത്തി വരെ വെയാണ് പ്രത്യേക അന്വോഷണ സംഘം ഇന്നലെ വൈകീട്ടോടെ കസ്റ്റഡിയില്‍ എടുത്തത്.കഴിഞ്ഞ ജൂണ്‍ 13ന് കൊണ്ടോട്ടി മുസ്ലീ യാരങ്ങാടി സ്വദേശിയുടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ നടത്തിയ അന്വോഷണത്തിലാണ് അന്തര്‍ സംസ്ഥാന തട്ടിപ്പു സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. തട്ടിപ്പ് 2020 ഒക്ടോബര്‍ 15നാണ് തൃശ്ശൂരും കോഴിക്കോടും കേന്ദ്രീകരിച്ച്
ആര് വണ്‍ ഇന്‍ഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പാലക്കാട് പട്ടാമ്പി സ്വദേശി രതീഷ് ചന്ദ്രയും ബാബുവും ചേര്‍ന്ന് തുടങ്ങുന്നത്. മള്‍ട്ടി ലവല്‍ ബിസിനസ് നടത്തുന്ന ചിലരെ കൂടെ കൂടി തട്ടിപ്പിന് വേഗം കൂട്ടി. കേരളത്തിലെ എല്ലാ ജില്ലകളിലും എക്സിക്യൂട്ടിവു മാരെ വന്‍ സാലറി കളില്‍ നിയമിച്ചു.’11250 രൂപ കമ്പനിയില്‍ അടച്ചു ചേരുന്ന ഒരാള്‍ക്ക് 6 മാസം കഴിഞ്ഞ് 2 വര്‍ഷത്തിനുള്ളില്‍ 10 തവണ കളായി 2,70, 000 രൂപ, കൂടാതെ ആര്.ബി ബോണസ്സായി 81 ലക്ഷം രൂപ കൂടാതെ റെഫറല്‍ കമ്മീഷനായി 20% വും ലഭിക്കും. ഒരാളെ ചേര്‍ത്താല്‍ 2000 രൂപ ഉടനടി അക്കൗണ്ടില്‍ എത്തും 100 പേരെ ചേര്‍ത്താല്‍ കമ്പനിയുടെ സ്ഥിരം സ്റ്റാഫും വന്‍ സാലറിയും. കമ്പനിയുടെ മോഹന വാഗ്ദാനത്തില്‍ വീണത് ഗള്‍ഫില്‍ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും കുടുംബശ്രീയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെ 35000 ഓളം പേരാണ്. പലര്ക്കുീ കമ്പനി പറഞ്ഞ ലാഭം കിട്ടാതായതും നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതും ആയതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പോലീസ് സൈബര്‍ ഡോമിന്റ പേരില്‍ വ്യാജ ബ്രൗഷറുകള്‍ വിതരണം ചെയ്തും വിവിധ ബിസിനസ് മാസികകളില്‍ സ്പോണ്‍സേര്‍ഡ് ലേഖനങ്ങള്‍ പ്രസിദ്ധീകരിപ്പിച്ചും ആണ് പ്രതികള്‍ തട്ടിപ്പു നടത്തി വന്നത് .തട്ടിപ്പിലൂടെ സമ്പാദിച്ച പണം ആീബെര വാഹനങ്ങള്‍ വാങ്ങുന്നതിനും ഫ്ലാറ്റുള്‍പ്പെടെ സ്ഥലങ്ങള്‍ വാങ്ങുന്നതിനും ഉപയോഗിച്ചതായും ക്രിപ്റ്റോ കറസിയാക്കി വിദേശത്തേക്ക് കടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. തൃശ്ശൂരില്‍ വ്യാജ ചാരായം വില്പന നടത്തിവന്ന മീശ ബാബുവിന്റെ വളര്‍ച്ച വളരെ പെട്ടന്നായിരുന്നു.ഇയാളുടെ പേരില്‍ പുതുക്കാട്, ഒല്ലൂര്‍, ചാലക്കുടി എക്സൈസ് എന്നിവിടങ്ങളില്‍ ചാരായം വില്പന നടത്തിയതിന് കേസ് ഉണ്ട്. ഇയാളെ പിടികൂടിയതറിഞ്ഞ് നിരവധി പേരാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും ,കൂടുതല്‍ അന്വോഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങും. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡി.വൈ.എസ്.പി അഷറഫിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ മനോജ് എസ്.ഐ നൗഫല്‍ പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ പി.സഞ്ജീവ്, ഷബീര്‍ ,രതീഷ് ഒളരിയന്‍ ,സബീഷ്, സുബ്രഹ്മണ്യന് , പ്രശാന്ത് എന്നിവരാണ് പ്രതിയെ പിടികൂടി അന്വോഷണം നടത്തി വരുന്നത്.
RECENT NEWS

ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി
കൊച്ചി: ആൺകുട്ടികളുടെ ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി. വെറും പത്രവാർത്തകൾ അടിസ്ഥാനമാക്കിയുള്ള ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്. യുക്തിവാദി [...]