മലപ്പുറത്ത് ഭര്‍ത്താവിന്റെ ബെല്‍റ്റ് കൊണ്ടുള്ളഅടിയേറ്റ് ഭാര്യയുടെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു

മലപ്പുറം: ഭര്‍ത്താവിന്റെ ബെല്‍റ്റ്കൊണ്ടുള്ള അടിയേറ്റ് ഭാര്യയുടെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു. ഇനി കാഴ്ച്ച തിരിച്ചുകിട്ടില്ലെന്ന് ഡോക്ടര്‍മാര്‍. സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മലപ്പുറം എടവണ്ണപ്പാറയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നു ഭാര്യക്ക് കാഴ്ച്ച നഷ്ടപ്പെട്ട കേസില്‍ ഭര്‍ത്താവിനെ വാഴക്കാട് പോലീസ് അറസ്റ്റു ചെയ്തു. കാരാട് ബൈതൊടിയിലെ നാഫിയയുടെ(31)പരാതിയിലാണു ഭര്‍ത്താവും തിരുത്തിയാട് കൈത്തൊടി സ്വദേശിയുമായ മുഹമ്മദിന്റെ മകന് ഫിറോസ്ഖാനെ ( 39) വാഴക്കാട് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞമാസമാണ് കേസിനാസ്പദമായ സംഭവം. റൂമില്‍വെച്ചു ബെല്‍റ്റ് ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുന്നതിനിടയില്‍ കണ്ണില്അടിയേറ്റതോടെയാണു കാഴ്ച്ച നഷ്ടപ്പെട്ടതെന്നും തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരാഴ്ച്ചയോളം ചികിത്സയിലായിരുന്നുവെന്നും നാഫിയയും മാതാവ് മാതാവ് സുലൈഖയും പറഞ്ഞു.
കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെടുംവരെ ക്രൂരമായി മര്‍ദിച്ചിട്ടും ഇപ്പോഴും ഭീഷണി തുടരുകയാണെന്നും ഇനിയും ഞാന്‍ മര്‍ദിക്കുമെന്നും മകളേയും ഇവരുടെ രണ്ടുപേരമക്കളേയും കൊലപ്പെടുത്തുമെന്ന് തന്നോടുപറഞ്ഞുവെന്നും സുലൈഖ പറയന്നു. മകളുടെ തല സ്കാന്‍ ചെയ്താല്‍ മുഴുവന്‍ ചോര കട്ട പിടിച്ചിരിക്കുന്ന അവസ്ഥയിലാണെന്നും ഫിറോസ്ഖാന് മര്ദിച്ചതിനാലാണു ഇത്തരത്തിലുണ്ടായതെന്നും സുലൈ പറയുന്നു.
ആശുപത്രിയിനിന്നും തിരിച്ചെത്തിയ ശേഷം വാഴക്കാട് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഭര്‍ത്ത്ാവിന്റെ ബന്ധുവീട്ടിലെ നിക്കാഹിനു പോയില്ലെന്നു പറഞ്ഞാണ് മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. വീട്ടില്‍ മറ്റുപണികള്ക്കായി ജോലിക്കാരുള്ളതിനാല്‍ ഇവര്‍ക്ക് ഭക്ഷണവും മറ്റും നല്‍കേണ്ടതിനാലാണ് തനിക്കുപോകാന്‍ കഴിയാതിരുന്നതെന്നും എന്നാല്‍ പറയുന്നതൊന്നും ശ്രദ്ധിക്കാതെ ഇതും ക്രൂരമായ മര്‍ദനമായിരുന്നുവെന്നും നാഫിയ പറഞ്ഞു. വസ്ത്രം അലക്കുന്നതിനിടയില്‍ റൂമിലേക്കു വിളിച്ചുവരുത്തിയായിരുന്നു മര്‍ദനം. അയേറ്റതോടെ ഒരുകണ്ണിന്റെ കാഴ്ച്ചനഷ്ടമായെന്നും ഇനി കാഴ്ച്ച തിരിച്ചുകിട്ടില്ലെന്നുമാണു കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പറഞ്ഞതെന്നും നാഫിയയും മാതാവും മുന്‍കൗണ്‍സിലറുമായ
സുലൈഖയും പറഞ്ഞു. ഇതിനു മുമ്പും സമാനമായി മര്‍ദനങ്ങള്‍ ഉണ്ടായിരുന്നുവെന്നും തുടര്‍ന്നു മൂന്നുതവണയോളം മധ്യസ്ത പറഞ്ഞാണു തിരിച്ചുകൊണ്ടുപോയതെന്നും മാതാവ് പറഞ്ഞു. ഇവരുടെ വിവാഹം കഴിഞ്ഞിട്ടു 12വര്‍ഷം കഴിഞ്ഞു. ആദ്യത്തെ ഒരു വര്‍ഷം നല്ല രീതിയില്‍ കഴിഞ്ഞുപോയെങ്കിലും പിന്നീടു പീഡനങ്ങള്‍ ആരംഭിച്ചുവെന്നും ഇതെല്ലാം സഹിച്ചാണ് തന്റെ രണ്ടുമക്കള്‍ക്കുവേണ്ടി ഇത്രയുംകാലം പിടിച്ചുനിന്നതെന്നും നാഫിയ പറഞ്ഞു.
RECENT NEWS

അലക്ഷ്യമായ ഡ്രൈവിങ്ങിൽ നഷ്ടമായത് നാടിന്റെ പ്രതീക്ഷയായ രണ്ട് യുവതികൾ, കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്
ജില്ലയിലെ ഇരുചക്ര വാഹന നിയമലംഘനങ്ങൾക്കെതിരെ കർശനമായ നടപടിയാണ് മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുന്നതെന്ന് റീജണൽ ട്രാൻസ്പോർട്ട് ഓഫിസർ സി വി എം ഷെരിഫ് പറഞ്ഞു.