താനൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കടലില്‍ കുടുങ്ങിയ തൊഴിലാളികളെ കപ്പല്‍ വഴി കരയിലെത്തിച്ച് ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ്
താനൂര്‍: ജൂലൈ 30ന് താനൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി എന്‍ജിന്‍ തകരാറ് മൂലം കടല്‍ ക്ഷോഭത്തില്‍ പെട്ട് ഒറ്റപ്പെട്ട വള്ളത്തില്‍ കടലില്‍ മുടങ്ങിയ അഞ്ചുപേരെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ രക്ഷപ്പെടുത്തി. വള്ളത്തില്‍ ഉണ്ടായിരുന്ന രണ്ട് എഞ്ചിനുകളും തകരാറിലായതാണു അപകട കാരണം. ഇവരെ കോസ്റ്റ് ഗാര്‍ഡ് കൊച്ചി ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ വൈകിട്ട് അഞ്ചോടെ എത്തിച്ച ഫിഷറീസ് വകുപ്പിനു കൈമാറി. ഫിഷറീസ് വകുപ്പിനു വേണ്ടി എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ജയശ്രീ, വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷന്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ പി. അനീഷ്, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് ഗാര്‍ഡ് വി.ജയേഷ് എന്നിവര്‍ ഇവരെ കോസ്റ്റ് ഗാര്‍ഡില്‍ നിന്നും ഏറ്റുവാങ്ങി. പ്രാഥമിക വൈദ്യ പരിശോധനയും പ്രഥമ ശുശ്രൂഷ യും നല്‍കി ഫിഷറീസ് സ്റ്റേഷന്‍ വൈപ്പിനിലേക്ക് കൊണ്ട് വരികയും ഇവിടെ നിന്നു ഇവരുടെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷന്റെ വാഹനത്തില്‍ നാട്ടിലേക്ക് കൊണ്ട് വരികയുമാണു ചെയ്തത്.
രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വിവരങ്ങൾ
1. ബാലൻ
വള്ളുവൻ പറമ്പിൽ
പടിഞ്ഞാറേക്കര
പൊന്നാനി
2. മുഹമ്മദ് ഫബിൻ ഷാഫി
S/O സുലൈമാൻ
ഇല്ലത്ത് പറമ്പിൽ, താനൂർ
3. ഹസീൻ കോയ
S/O ചെറിയ ബാവ
കുറ്റിയാം മാടത്ത്
താനൂർ
4. അബ്ദുൽ റസാഖ്
S/O കുഞ്ഞുബാവ
ചെറിയകത്ത്
താനൂർ
5. അബ്ദുള്ള
ഇല്ലത്ത് പറമ്പിൽ
താനൂർ
എല്ലാവരും സുരക്ഷിതർ ആണ്.
RECENT NEWS
ഓണാഘോഷത്തിനിടെ കുഴഞ്ഞു വീണ യുവ കോളേജ് അധ്യാപകൻ മരിച്ചു
കൊച്ചി: കോളേജിലെ ഓണാഘോഷത്തിന് ഇടയില്‍ അദ്ധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തേവര എസ് എച്ച് കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും സ്റ്റാഫ് സെക്രട്ടറിയുമായ ജെയിംസ്. വി. ജോർജ് (38) ആണ് മരിച്ചത്. തൊടുപുഴ കല്ലൂർക്കാട് വെട്ടുപാറക്കല്‍ [...]