പെരിന്തല്‍മണ്ണയില്‍ 1.24 കോടിയുടെ കളളപ്പണവുമായി 2പേര്‍ പിടിയില്‍

പെരിന്തല്‍മണ്ണയില്‍ 1.24 കോടിയുടെ കളളപ്പണവുമായി 2പേര്‍ പിടിയില്‍

 

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വന്‍ കുഴല്‍പ്പണ വേട്ട. വാനില്‍ കടത്തുകയായിരുന്ന ഒരു കോടി 24 ലക്ഷത്തി 39 നായിരത്തി 250 രൂപ പോലീസ് പരിശോധനയില്‍ പിടികൂടി. എടത്തനാട്ടുകര സ്വദേശികളായ
ഷംസുദ്ദീന്‍,ഷാഹുല്‍ ഹമീദ്, എന്നിവരാണ് പിടിയിലായത്.

പിക്ക് അപ്പ് വാനില്‍ രഹസ്യ അറയില്‍ കുഴല്‍പ്പണം കടത്തുന്നുണ്ട് എന്ന രഹസ്യവിവരം മലപ്പുറം ജില്ല പോലീസ് മേധാവിക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി സന്തോഷ് കുമാര്‍, ഇന്‍സ്‌പെക്ടര്‍ സി അലവി എന്നിവരുടെ നേതൃത്വത്തില്‍ എസ് ഐ സി കെ നൗഷാദ്, ജൂനിയര്‍ എസ് ഐ ശൈലേഷ്, എന്നിവര്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ പാതായിക്കര തണീര്‍ പന്തലില്‍ വെച്ച് ആണ് പണം പിടികൂടിയത്.

പിക് അപ്പ് വാഹനത്തിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 12439250 ( ഒരു കോടി 24 ലക്ഷത്തി 39 നായിരത്തി 250 ) രൂപ കണ്ടെത്തി.
കസ്റ്റഡിയില്‍ എടുത്ത വാഹനവും രൂപയും പെരിന്തല്‍മണ്ണ കോടതി മുമ്പാകെ ഹാജരാക്കും, തുടര്‍ നടപടികള്‍ക്കായി ഇന്‍കംടാക്‌സ് വിഭാഗത്തിനും, എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിനും റിപ്പോര്‍ട്ട് നല്‍കും. സി പി ഒ ഷൈജു മാത്യൂവും, ജില്ല പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് വാഹന പരിശോധന നടത്തിയത്

 

Sharing is caring!