കൊറിയറിലൂടെ എം.ഡി.എം.എ കടത്ത്: കോട്ടക്കലില്‍ 25കാരന് പിടിയില്‍
മലപ്പുറം: ബംഗളൂരുവില്‍നിന്നും 25കാരന് കൊറിയര്‍ വഴി എം.ഡി.എം.എ കടത്തിയത് അഞ്ചു തവണ. കൊറിയര്‍ വഴി മാരക മയക്കുമരുന്നായ എം.ഡി.എം.എ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് എക്സൈസ് പിടിയില്‍. കോട്ടക്കല്‍ കൈപ്പള്ളിക്കുണ്ട് സ്വദേശി കുറുന്തല വീട്ടില്‍ ഹരികൃഷ്ണന് (25) ആണ് അറസ്റ്റിലായത്. കൊറിയര്‍ വഴി കടത്താന്‍ ശ്രമിച്ച അതിമാരക മയക്കുമരുന്ന് വിഭാഗത്തില്‍പ്പെടുന്ന 54 ഗ്രാം എംഡിഎംഎയുമാണ് യുവാവ് പിടിയിലായത്. കോട്ടക്കല്‍ പ്രവര്‍ത്തിക്കുന്ന കൊറിയര്‍ കേന്ദ്രത്തിലേക്ക് എത്തിയ പാര്‍സലില്‍ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്.
തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് യുവാവ് വലയിലായത്. നേരത്തെ യുവാവിനെ സംശയത്തിന്റ അടിസ്ഥാനത്തില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചിരുന്നെങ്കിലും അന്ന് തെളിവുകള്‍ ഒന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. സംസ്ഥാന എക്സൈസ് സ്ക്വാഡ്, മലപ്പുറം എക്സൈസ് ഇന്റലിജിന്‍സ് വിഭാഗം, തിരൂര്‍ എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ിക്കാം
പ്രതി ബാംഗ്ലൂരില്‍ നിന്ന് പാര്‍സല്‍ വഴിയാണ് മയക്കുമരുന്ന് കോട്ടക്കലില്‍ എത്തിച്ചത്. തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ വിതരണത്തിനായാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമാനമായ രീതിയില്‍ അഞ്ചുതവണ മയക്കുമരുന്ന് കോട്ടക്കലില്‍ എത്തിച്ചതായും പ്രതി എക്സൈസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. 20 വര്‍ഷം വരെ തടവ് ശിക്ഷയും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. ജില്ലയില്‍ യുവാക്കള്‍ ഇടയില്‍ ഇത്തരം പ്രവണതകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
RECENT NEWS
മഞ്ഞപ്പിത്തം ബാധിച്ച് വണ്ടൂരിലെ വിദ്യാർഥി മരിച്ചു
വണ്ടൂർ: മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥി മരിച്ചു. നടുവത്ത് ചെമ്മരം ശാന്തിഗ്രാമം പുതിയത്ത് മുസ്തഫയുടെ മകൻ നിയാസ് (23) ആണ് മരിച്ചത്. ബംഗളൂരുവിൽ വിദ്യാർഥിയായ നിയാസ് പനിയും മഞ്ഞപ്പിത്തവും ബാധിച്ച് ചികിത്സയിലായിരുന്നു. രോഗം കൂടിയതിനെ തുടർന്ന് രണ്ട് [...]