മലപ്പുറം ജില്ലയില്‍ അടുത്ത നാല് ദിവസം അതിതീവ്രമഴയ്ക്ക് സാധ്യത

മലപ്പുറം: ജില്ലയില്‍ അടുത്ത നാല് ദിവസങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ സമിതി യോഗം വിളിച്ച് ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്നും നാലും തീയതികളില്‍ റെഡ് അലര്‍ട്ടുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഓരോ ജില്ലയിലെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മഴക്കെടുതികള്‍ വിലയിരുത്താനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പൊതുജനങ്ങളും ഉദ്യോഗസ്ഥരും അതീവ ജാഗ്രത പാലിക്കാന്‍ യോഗത്തില്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. മഴക്കെടുതിമൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ജില്ല പൂര്‍ണസജ്ജമാണ്. ജില്ലാതലത്തിലും താലൂക്ക്തലത്തിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് ഏതു സമയവും കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിനുള്ള സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു ടീം നിലമ്പൂരിലെത്തിയിട്ടുണ്ട്. ജില്ലയില്‍ ഓറഞ്ച്, റെഡ് അലര്‍ട്ടും കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങള്‍ ഇനിയൊരിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചതായി ജില്ലാകലക്ടര്‍ അറിയിച്ചു. റെഡ് അലര്‍ട്ടുള്ള ദിവസങ്ങളില്‍ (മൂന്ന്, നാല്) രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറ് വരെയുള്ള സമയങ്ങളില്‍ നാടുകാണി ചുരം പാതയിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചതായും ജില്ലാകലക്ടര്‍ അറിയിച്ചു. അപകട സാധ്യത നിലനില്‍ക്കുന്ന ടൂറിസം കേന്ദ്രങ്ങള്‍, മലയോര ടൂറിസം കേന്ദ്രങ്ങള്‍, ഹൈ ഹസാര്‍ഡ്, മോര്‍ഡറേറ്റ് ഹസാര്‍ഡ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം കേന്ദ്രങ്ങള്‍ എന്നിവ ഓറഞ്ച്/ റെഡ് അലര്‍ട്ടുള്ള സാഹചര്യത്തില്‍ അടച്ചിട്ടുണ്ട്. മഴ ജാഗ്രതാ നിര്‍ദേശങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിന് പഞ്ചായത്ത്/നഗരസഭാതലങ്ങളില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്താനും കല്കടര്‍ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. പൊതുജനങ്ങള്‍ അതത് സമയങ്ങളില്‍ സര്‍ക്കാര്‍ നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.
ജില്ലയില്‍ 24 മണിക്കൂറില്‍ 204.5 മി.മിയില്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യതയുള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളായ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കണം. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മത്സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണം.
അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവണം. സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡു
യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസ്, സബ്കലക്ടര്‍ ശ്രീധന്യ സുരേഷ്, ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, എ.ഡി.എം എന്‍.എം മെഹറലി, അസിസ്റ്റന്റ് എഡിറ്റര്‍ ഐ.ആര്‍ പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍
ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം: 0483 2736320 (ലാന്‍ഡ് ലൈന്‍), 9383464212, 8848922188 (മൊബൈല്‍).
പൊന്നാനി: 0494 2666038
തിരൂര്‍: 0494 2422238
തിരൂരങ്ങാടി: 0494 2461055
ഏറനാട്: 0483 2766121
പെരിന്തല്‍മണ്ണ: 04933 227230
നിലമ്പൂര്‍: 04931 221471
കെണ്ടോട്ടി: 0483 2713311
RECENT NEWS

വീട് താമസം തുടങ്ങി ദിവസം ഒന്ന് കഴിഞ്ഞിട്ടും, സുബൈര്‍ വാഴക്കാടിന്റെ വീട് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്
വാഴക്കാട്: താമസം തുടങ്ങി ദിവസം ഒന്നായിട്ടും വൈറലായി അര്‍ജന്റീന ആരാധകന് സുബൈര്‍ വാഴക്കാടിന്റെ വീട്. ഫുട്ബോള്‍ പ്രേമികളുടെ സാമൂഹ്യ മാധ്യമങ്ങളിലാകെ നാട്ടു ഭാഷയില്‍ ഫുട്ബോള്‍ വിശകലനം നടത്തി താരമായ സുബൈറിന്റെ വീടിന്റെ ചിത്രമാണ് ഉള്ളത്. വന്‍ [...]