തിരൂര്‍ ബി പി അങ്ങാടിയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ ക്ഷേത്ര മേല്‍ശാന്തി മരിച്ചു

തിരൂര്‍ ബി പി അങ്ങാടിയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ ക്ഷേത്ര മേല്‍ശാന്തി മരിച്ചു

തിരൂര്‍: തിരൂര്‍ ബി പി അങ്ങാടിയില്‍ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ ക്ഷേത്ര മേല്‍ശാന്തി ദാരുണമായി മരിച്ചു. തെക്കു മുറി പാട്ടുപറമ്പ് ക്ഷേത്രത്തിലെ മേല്‍ ശാന്തി അരീക്കോട് ഉഗ്രപുരം
പെരിഞ്ചേരി ഇല്ലത്ത് ഹരി നമ്പൂതിരി (55) ആണ് മരണപ്പെട്ടത്. തിങ്കളാഴ് പകല്‍ 11.30 ന് ബി പി അങ്ങാടി പെട്രോള്‍ പമ്പിന് മുന്‍ വശത്താണ് അപകടമുണ്ടായത്. തിരൂര്‍ ഭാഗത്തു നിന്നും ചമ്രവട്ടത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറി എന്‍ഫീല്‍ഡ് ബുള്ളറ്റി ലിടിക്കുകയായിരുന്നു. അപകടത്തില്‍ ഹരി നമ്പൂതിരിയുടെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങുകയായിരുന്നു. ഹരി നമ്പൂതിരി സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം
ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഭാര്യ: ജയന്തി
മക്കള്‍ : ശരത്, ശ്വേത. അപകടത്തെ തുടര്‍ന്ന് രക്ഷപ്പെട്ട കെ എല്‍ 57 3317 ടോറസ് ലോറി ചമ്രവട്ടം ഭാഗത്തു നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു.

 

Sharing is caring!