മോഷ്ടിച്ച ബൈക്കില്‍ കറങ്ങിനടന്ന് സ്ത്രീകളുടെ സ്വര്‍ണമാല കവരുന്ന കീരി സുനി പെരിന്തല്‍മണ്ണയില്‍ പിടിയില്‍

മോഷ്ടിച്ച ബൈക്കില്‍ കറങ്ങിനടന്ന് സ്ത്രീകളുടെ സ്വര്‍ണമാല കവരുന്ന കീരി സുനി പെരിന്തല്‍മണ്ണയില്‍ പിടിയില്‍

മലപ്പുറം: മോഷ്ടിച്ച ബൈക്കില്‍ കറങ്ങിനടന്ന് സ്ത്രീകളുടെ സ്വര്‍ണമാല കവരുന്ന സംഘത്തില്‍പെട്ട പൂഞ്ഞാര്‍ സ്വദേശി കീരിയാനിക്കല്‍ സുനില്‍ (കീരി സുനി43) അറസ്റ്റിലായി. തൃശൂര്‍, പാലക്കാട്, എറണാകുളം, കോട്ടയം, ആലപ്പുഴ, ജില്ലകളിലായി മുപ്പതോളം മോഷണക്കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പെരിന്തല്‍മണ്ണയിലെ ആശുപത്രി പരിസരത്തു നിന്ന് മോഷണം പോയ ബൈക്കിനെ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ജൂണ്‍ പകുതിയോടെ ജയിലില്‍നിന്നു ജാമ്യത്തിലിറങ്ങിയ സുനിലും സുഹൃത്തും ചേര്‍ന്നാണ് മോഷണങ്ങള്‍ നടത്തിയിരുന്നത്. കൂട്ടുപ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി ഡിവൈഎസ്പി അറിയിച്ചു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ സിഐ സി.അലവി, എസ്ഐ സി.കെ.നൗഷാദ്, പ്രബേഷന്‍ എസ്‌ഐ ഷൈലേഷ്, അഡീഷനല്‍ എസ്‌ഐ രാജീവന്‍, ഉല്ലാസ്, സജീര്‍, ഷാലു എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ് ടീമും അന്വേഷണ സംഘത്തിലുണ്ട്.

Sharing is caring!