തിരൂരിലെത്തിയ ട്രെയ്നില്‍ പാമ്പിനെ പിടികൂടി
മലപ്പുറം: തിരുവനന്തപുരം നിസാമുദ്ദീന്‍ എക്സ്പ്രസില്‍ ബുധനാഴ്ച രാത്രി കണ്ടെത്തിയ പാമ്പിനെ പിടികൂടിയത് നാല് ദിവസങ്ങള്‍ക്ക് ശേഷം. മുംബൈയ്ക്കടുത്ത് വസായ്റോഡ് റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ടിടിഇയാണ് പിടികൂടിയത്. ട്രെയിന്‍ മലപ്പുറം തിരൂരില്‍ എത്തിയപ്പോഴാണ് എസ്5 കോച്ചില്‍ പാമ്പിനെ ആദ്യം കാണുന്നത്.
കോഴിക്കോട് എത്തിയപ്പോള്‍ ലഗേജും യാത്രക്കാരെയും പുറത്തിറക്കി പരിശോധിച്ചെങ്കിലും പാമ്പിനെ പിന്നീട് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എസ്- 5 സ്ലീപ്പര്‍ കംപാര്‍ട്മെന്റ് 28, 31 എന്നീ ബെര്‍ത്തുകള്‍ക്ക് സമീപമായിരുന്നു പാമ്പിനെ കണ്ടത്. കണ്ണൂര്‍ സ്വദേശി പി നിസാറിന്റെ ഭാര്യ ഹൈറുന്നിസയും ഒരു പെണ്‍കുട്ടിയുമാണ് പാമ്പിനെ ആദ്യം കണ്ടത്. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി ബഹളം വെച്ചു.
10.15 ന് ട്രെയിന്‍ കോഴിക്കോട് എത്തിയ ഉടനെ അധികൃതര്‍ പരിശോധന നടത്തി. എത്തിയ ഉടന്‍ തന്നെ പാമ്പിനെ കണ്ടു പരിശോധനാ സംഘത്തിലെ ഒരാള്‍ വടികൊണ്ട് കുത്തിപ്പിടിച്ചെങ്കിലും പാമ്പ് തെന്നിപ്പോകുകയായിരുന്നു. തുടര്‍ന്ന്, യാത്രക്കാരോടെല്ലാം പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. മുക്കാല്‍ മണിക്കൂറിലേറെ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. യാത്രക്കാരുടെ ബാഗുകള്‍ പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്തിയില്ല.
ലഗേജുകള്‍ക്കുള്ളില്‍ ഒളിച്ചിരുന്ന പാമ്പ് വ്യാഴാഴ്ച വസായ് റോഡില്‍ എത്തിയപ്പോഴാണ് വീണ്ടും ഇഴയുന്നതായി യാത്രക്കാര്‍ കണ്ടത്. പാമ്പിനെ പിടികൂടാന്‍ അറിയാവുന്നവരുടെ സഹായം തേടി വസായിലെ സ്റ്റേഷന് മാസ്റ്റര്‍ അനൗണ്‍സ്മെന്റ് നടത്തി. പ്ലാറ്റ്ഫോമില്‍ ഉണ്ടായിരുന്ന ടിടിഇ സുകേഷ് കുമാര്‍ പാമ്പിനെ പിടികൂടാന്‍ ഉണ്ടായിരുന്ന ടിടിഇ സുകേഷ് കുമാര്‍ പാമ്പിനെ പിടികൂടാന്‍ സന്നദ്ധനായി. ഇരുമ്പുദണ്ഡ് തലയില്‍ അമര്‍ത്തി പാമ്പിനെ പിടികൂടുകയായിരുന്നു.
RECENT NEWS
സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി
ന്യൂഡൽഹി: സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന് കോടതിയെ [...]