പൊന്നാനി പുഴയില്‍ തോണി മറിഞ്ഞ് മലപ്പുറത്തെ യുവാവ് മരിച്ചു

മലപ്പുറം: പൊന്നാനി പുഴയില്‍ തോണി മറിഞ്ഞ് യുവാവ് മരിച്ചു. 5 പേര്‍ രക്ഷപെട്ടു. ചേന്നര പെരുന്തിരുത്തി തെക്കെ കടവിന് സമീപത്താണ് പുഴയില്‍ തോണി മറിഞ്ഞത് . പുറ ത്തൂര്‍ മുട്ടന്നൂര്‍ സ്വദേശി സി പി മുസ്തഫയുടെ മകന്‍ ഷക്കീല്‍ (27 ) ആണ് മരണപ്പെട്ടത്. ഇന്നു ഉച്ചയ്ക്കു ഒരു മണിയോടെയാണ് സംഭവം. ഷക്കീലും സുഹൃത്തുക്കളുമടക്കം 6 പേര്‍ തോണിയില്‍ സഞ്ചരിക്കുന്നതിനിടെ തോണി മറിയുകയായിരുന്നു. മറ്റുള്ളവര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും ഷക്കീല്‍ മുങ്ങുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും തിരച്ചില്‍ ആരംഭിച്ചു. വൈകിട്ട് 4.30 ഓടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. രണ്ട് മാസം മുമ്പാണ് ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടില്‍ എത്തിയത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറി യില്‍. ഉമ്മ : സാബിറ, ഭാര്യ: ഷഹനാസ്. സഹേദരങ്ങള്‍:
ഷമീല്‍, സുഹൈല്‍,
(
RECENT NEWS

വീട് താമസം തുടങ്ങി ദിവസം ഒന്ന് കഴിഞ്ഞിട്ടും, സുബൈര്‍ വാഴക്കാടിന്റെ വീട് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്
വാഴക്കാട്: താമസം തുടങ്ങി ദിവസം ഒന്നായിട്ടും വൈറലായി അര്‍ജന്റീന ആരാധകന് സുബൈര്‍ വാഴക്കാടിന്റെ വീട്. ഫുട്ബോള്‍ പ്രേമികളുടെ സാമൂഹ്യ മാധ്യമങ്ങളിലാകെ നാട്ടു ഭാഷയില്‍ ഫുട്ബോള്‍ വിശകലനം നടത്തി താരമായ സുബൈറിന്റെ വീടിന്റെ ചിത്രമാണ് ഉള്ളത്. വന്‍ [...]