സി.എച്ച്. ഗദ്ദാഫിക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ ആദരം

സി.എച്ച്. ഗദ്ദാഫിക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ ആദരം

ചട്ടിപ്പറമ്പ്: ജീവകാരുണ്യ മേഖലയിലെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് എ.പി.ജെ. അബ്ദുല്‍കാലാം പുരസ്‌കാരം നേടിയ മലയില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സി.എച്ച്. മുഹമ്മദ് ഗദ്ദാഫിയെ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ആദരിച്ചു.
മലയില്‍ ഫുഡ് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍ ഉപഹാരം കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജുല പെലത്തൊടി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.എം. മുഹമ്മദലി, എ.കെ. മെഹനാസ്, എം.ടി. ബഷീര്‍, പി.എ. ജലീല്‍, പി.ബി. ബഷീര്‍, കെ.പി. റാബിയ തുടങ്ങിയവര്‍ സംബന്ധിച്ചു.

Sharing is caring!