ആവശ്യക്കാര്‍ക്ക് കഞ്ചാവെത്തിക്കുന്ന 41കാരന് പെരിന്തല്‍മണ്ണയില്‍ പിടിയില്‍
മലപ്പുറം: ആന്ധ്രയില്‍നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയകേസില്‍ നാലുമാസം മുമ്പ് ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും ആന്ധ്രയില്‍യില്‍ നിന്നും കഞ്ചാവ് കടത്തുന്നതിനിടെ പിടിയില്‍.
ആന്ധ്രയില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കേരളത്തിലെത്തിച്ച് ആവശ്യക്കാര്‍ക്ക് വിലപറഞ്ഞുറപ്പിച്ച് പറയുന്ന സ്ഥലത്തെത്തിച്ച് കൊടുക്കുന്ന സംഘത്തെകുറിച്ച് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ്കുമാര്‍, സി.ഐ.സി.അലവി എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ.സി.കെ.നൗഷാദും സംഘവും നടത്തിയ അന്വേഷണത്തില്‍ ലഭിച്ച സൂചനകളുടെയടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ടൗണിലും പരിസരങ്ങളിലും നിരീക്ഷിച്ച് നടത്തിയ പരിശോധനയിലാണ് മൂന്നരകിലോഗ്രാം കഞ്ചാവുമായി വടകര അഴിയൂര്‍ സ്വദേശി ശരത്ത് (41) നെ പെരിന്തല്‍മണ്ണ മാനത്തുമംഗലം ബൈപ്പാസില്‍ വച്ച്അറസ്റ്റ് ചെയ്തത്.
ആന്ധ്രയില്‍ യില്‍ നിന്നും ചെറിയ ട്രോളിബാഗിലാക്ക് കഞ്ചാവ് കേരളത്തിലെത്തിച്ച് ആവശ്യക്കാര്‍ക്ക് വില്‍പ്പനയ്ക്കായി എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ശരത്ത്. സംഘത്തിലെ താമരശ്ശേരി ഭാഗത്തുള്ള മറ്റുള്ളവരെകുറിച്ച് സൂചനലഭിച്ചതായും അന്വേഷിച്ച് വരികയാണ്. ഈ വര്‍ഷം ജനുവരിയില്‍ ആന്ധ്രയില്‍ നിന്നും കഞ്ചാവുമായി വരുന്ന വഴി 12 കിലോഗ്രാം കഞ്ചാവുമായി താമരശ്ശേരി എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു .ആ കേസില്‍ നാലുമാസം മുന്‍പാണ് ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയത്. കോഴിക്കോട് ജില്ലയില്‍ തട്ടിപ്പ് കേസുകളിലും പ്രതിയാണ്. ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെട്ടതിനാല്‍ ജാമ്യം റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍. സിഐ.സി.അലവി എന്നിവര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ എസ്.ഐ.സി.കെ.നൗഷാദ്,പ്രൊബേഷന്‍ എസ്.ഐ.ഷൈലേഷ് , എ.എസ്.ഐ ബൈജു, സജീര്‍,ഉല്ലാസ്, എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ് സ്ക്വാഡുമാണ് സംഘത്തിലുണ്ടായിരുന്നത് .
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




